എരുമേലിയുടെ പ്രിയപെട്ട കുട്ടപ്പൻ ഡോക്ടർ ഓർമയായി.

എരുമേലിയുടെ പ്രിയപെട്ട കുട്ടപ്പൻ ഡോക്ടർ ഓർമയായി.


എരുമേലി : ഡോ. പി സി തോമസ് എന്ന കുട്ടപ്പൻ ഡോക്ടറുടെ അപ്രതീക്ഷിത വിയോഗം എരുമേലി നിവാസികളെ ദുഃഖത്തിലാഴ്ത്തി . കാൻസർ ഡോക്ടർ തോമസിനെ അലട്ടുന്നത് വരെ മഡോണ ക്ലിനിക് എരുമേലിയിലെ സാധാരണക്കാരുടെ അത്താണിയായിരുന്നു . എന്നാൽ ഡോക്ടറുടെ വിയോഗത്തോടെ ഇനി അതെല്ലാം ഓർമകൾ മാത്രമാകുകയാണ്.

ധനസമ്പാദനം ലക്ഷ്യമാക്കാതെ സാധാരണക്കാർക്കായി ക്ലിനിക് തുറന്നുവെച്ച സമ്പന്നനായ ഡോക്ടർ അതായിരുന്നു നാട്ടുകാർക്ക് കുട്ടപ്പൻ ഡോക്ടർ. ഡോക്ടറുടെ സാന്നിദ്ധ്യം മാത്രം മതിയായിരുന്നു മിക്കവർക്കും രോഗശമനത്തിന്.

അത്യാവശ്യം നല്ല ഭൂസ്വത്തുള്ള പൂവത്തുങ്കൽ ഡോക്ടർ തുച്ഛമായ ഫീസ് മാത്രം വാങ്ങി മെഡോണാ ക്ലിനിക് നടത്തിയിരുന്നത് പ്രധാനമായും പാവപെട്ടവരുടെ സേവനത്തിനു വേണ്ടിയായിരുന്നു. പലർക്കും ഡോക്ടറുടെ സേവനം സൗജന്യമായിരുന്നു. ഡോക്ടർ യാത്രയാകുമ്പോൾ നഷ്ടമാവുന്നതു എരുമേലിയുടെ നന്മയുള്ള ഒരു മുഖമാണ്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു ഡോക്ടറുടെ മരണം. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളിയിൽ.

ഭാര്യ – ആനി ജേക്കബ്.
മക്കൾ – ജേക്കബ് തോമസ്, പരേതനായ ജോർജ് തോമസ്.
മരുമകൾ – സീതു.