ഡോക്ടർ ടി.എം. ഗോപിനാഥപിള്ളക്ക് മാതൃവിദ്യാലയത്തിന്‍റെ ആദരം.

ഡോക്ടർ ടി.എം. ഗോപിനാഥപിള്ളക്ക് മാതൃവിദ്യാലയത്തിന്‍റെ ആദരം.

ഡോക്ടർ ടി.എം. ഗോപിനാഥപിള്ളക്ക് മാതൃവിദ്യാലയത്തിന്‍റെ ആദരം.

കാഞ്ഞിരപ്പള്ളി: പൂർ‍വ്വ വിദ്യാർ‍ത്ഥിയും പ്രമുഖ സർ‍ജനും മുൻ‍ ഗവ:ആശുപത്രി സൂപ്രണ്ടും ആരോഗ്യപ്രവർത്തകനുമായ ഡോ.ടി.എം. ഗോപിനാഥപിള്ളയ്ക്ക് വെള്ളാളസമാജം സ്കൂളിന്‍റെ ആദരം. സ്കൂൾ‍ ഹാളിൽ‍ അദ്ധ്യാപകരക്ഷാകർ‍തൃസമിതിയുടെ നേതൃത്വത്തിൽ‍ നടന്ന സമ്മേളനത്തിൽ‍ ഡോക്ടറെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ‍ എ.ആർ‍. സാഗർ‍ പൊന്നാടയണിയിച്ച് ആദരിച്ചു.

65 വർ‍ഷം മുന്‍പ് വെള്ളാളസമാജം സ്കൂളിൽ‍ ഒന്നാംക്ലാസ്സിൽ ചേർ‍ന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുകയും തുടർ‍ന്ന് നാലാംക്ലാസ്സ് വരെ പഠിച്ച് അടിസ്ഥാനവിദ്യാഭ്യാസം നേടി തുടർ‍പഠനത്തിന് കരുത്ത് നല്‍കിയ അനുഭവങ്ങൾ‍ ആദരം ഏറ്റുവാങ്ങിയ ഡോക്ടർ‍ ടി.എം.ഗോപിനാഥപിള്ള പങ്കുവച്ചു.

സ്കൂൾ‍ മാനേജർ‍ സുമേഷ്ശങ്കർ‍ പുഴയനാൽ‍ അദ്ധ്യക്ഷനായി. സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ജയാശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ജി.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഭം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം മാദ്ധ്യമപുരസ്കാരജേതാവ് പ്രദീപ് ഗോപി നിർവ്വഹിച്ചു. വിവിധ എന്‍ഡോവ്മെന്‍ഡുകളുടെ വിതരണം പി.ടി.എ. പ്രസിഡന്‍റ് വി.ആർ‍.രവികുമാർ‍ നിർ‍വ്വഹിച്ചു. പ്രധാനാദ്ധ്യാപിക എം.ജി.സീന, എസ്.ബിന്ദുമോൾ‍, സി.എസ്. പ്രേംകുമാർ‍, ബി.ശ്രീരാജ്, വി.എൻ‍.ഹരികൃഷ്ണൻ‍, ടി.പി. രവീന്ദ്രൻ‍പിള്ള എന്നിവർ‍ സംസാരിച്ചു.