ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഡോ.വി.എൻ.ഗോപാലപിള്ള അന്തരിച്ചു

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ഡോ.വി.എൻ.ഗോപാലപിള്ള അന്തരിച്ചു

പൊൻകുന്നം: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചിറക്കടവ് സെന്റർ വെട്ടിക്കാപ്പള്ളിൽ ഡോ.വി.എൻ.ഗോപാലപിള്ള( 94) അന്തരിച്ചു.

പാർട്ടിയുടെ ജില്ലാകൗൺസിൽ അംഗമായിരുന്നു. പിന്നീട് സി.പി.എം.രൂപവത്ക്കരിച്ചപ്പോൾ പൊൻകുന്നം മണ്ഡലം സെക്രട്ടറിയായിരുന്നു. ചിറക്കടവിൽ ആദ്യമായി പാർട്ടിസെൽ രൂപവത്ക്കരിച്ചതിന് നേതൃത്വം നൽകി. ചിറക്കടവ് ഗ്രാമപ്പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ആയുർവേദ കോളേജ് വിദ്യാർഥിയായിരിക്കേ അവകാശ പോരാട്ടങ്ങളിൽ പങ്കെടുത്ത് പോലീസ് പീഡനവും ജയിൽവാസവും അനുഭവിച്ചു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ലാൻഡ് ബോർഡ് അംഗമായും ജില്ലാവികസനസമിതിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ-പി.കെ.പൊന്നമ്മ ചെറുവള്ളി പ്ലാവോലിൽ കുടുംബാംഗമാണ്.
മക്കൾ-വി.ജി.ലാൽ (സി.പി.എം.വാഴൂർ ഏരിയാ സെക്രട്ടറി, ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്), അഡ്വ.വി.ജി.ലൈല, വി.ജി.ലില്ലി, വി.ജി.ലായി(എം.ജി.യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ).

മരുമക്കൾ-രാജി, അശോക് കുമാർ, ബാലചന്ദ്രൻ നായർ, ഇന്ദു. ശവസംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.