ന​ല്ല സ​മ​റാ​യ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ത്തി

ന​ല്ല സ​മ​റാ​യ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ത്തി


കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ദേ​ശ​ത്ത് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടി​ന്‍റെ വി​ള​വെ​ടു​പ്പ് തമ്പലക്കാട് ന​ല്ല സ​മ​റാ​യ​ന്‍ ആ​ശ്ര​മ​ത്തി​ല്‍ ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​യി വ​ടേ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശ്ര​മ​വ​ള​പ്പി​ല്‍ ഒ​രു​ക്കി​യ കൃ​ഷി​യി​ട​ത്തി​ലാ​യി​രു​ന്നു വി​ള​വെ​ടു​പ്പ്. ആ​റു കി​ലോ​യോ​ളം പ​ഴ​മാ​ണ് ആ​ദ്യ​വി​ള​വെ​ടു​പ്പി​ല്‍ ല​ഭി​ച്ച​ത്.

ഒ​ന്ന​ര വ​ര്‍​ഷം മുൻപ് ന​ട്ട തൈ​ക​ളാ​ണ് ഫ​ല​മെ​ടു​ക്കാ​റാ​യ​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി​ട്ടാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്ന​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​ശ്ര​മ​വ​ള​പ്പി​ല്‍ റ​ബ​ര്‍ വെ​ട്ടി​മാ​റ്റി ര​ണ്ട​ര​യേ​ക്ക​റി​ല്‍ കൃ​ഷി ആ​രം​ഭി​ച്ചി​രു​ന്നു. ഫ​ല​വൃ​ക്ഷ​ങ്ങ​ൾ, ഓ​ര്‍​ക്കി​ഡു​ക​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, വാ​ഴ, ക​പ്പ, മ​ത്സ്യം തു​ട​ങ്ങി​യ കൃ​ഷി​ക​ളും ഇ​വി​ടെ​യു​ണ്ട്.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ആ​ശ്ര​മം അ​ധി​കൃ​ത​ര്‍. സി​സ്റ്റ​ര്‍ റാ​ണി മ​രി​യ, വാ​ര്‍​ഡം​ഗം ഷീ​ലാ തോ​മ​സ് തൂ​മ്പു​ങ്ക​ല്‍, ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ എ​ന്നി​വ​ർ ചേ​ര്‍​ന്നാ​ണ് ഫ​ല​മെ​ടു​പ്പ് ന​ട​ത്തി​യ​ത്.