കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം

കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം

കാഞ്ഞിരപ്പളളി:ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിനെ സമ്പൂര്‍ണ്ണ ജലസുഭിക്ഷ വാര്‍ഡായി മാറ്റാനുള്ള നടപടികള്‍ അഭിനന്ദാര്‍ഹമാണെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ അഭിപ്രായപ്പെട്ടു. 12 ലക്ഷം രൂപാ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ പൂര്‍ത്തീകരിച്ച കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സര്‍ക്കാരിന്റെ കീഴിലുള്ള വന്‍ പദ്ധതികള്‍ക്കൊപ്പം ചെറുകിട പദ്ധതികള്‍ കൂടി നടപ്പിലാക്കിയാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുളളുവെന്ന് അദ്ദേഹം പറഞ്ഞു. 11-ാം വാര്‍ഡിലെ ആനത്താനം, ബംഗ്ലാവുപറമ്പ് കോളനി കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരിണത്തിന് 4 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രഡിസന്റ് പി.എ. ഷെമീറിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ജയചന്ദ്രന്‍ പൊതുസമ്മേളനം ഉദ്്ഘാടനം ചെയ്തു ഡി.ഡി.സി പ്രസിഡന്റ് ടോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി , ജില്ലാ പഞ്ചായത്ത് അംഗം മറിയമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൊന്നമ്മ ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അപ്പച്ചന്‍ വെട്ടിത്താനം, ബേബി വട്ടയ്ക്കാട്ട്, ജോഷി അഞ്ചനാട്ട്, ബിജു ചക്കാല, മണിരാജു, നസീമ ഹാരീസ്, സിനി ജിബു, റോസമ്മ തോമസ്, ഗുണഭോക്തൃ സമിതി കണ്‍വീനര്‍ രജ്ഞു തോമസ്, ബോബസ് വര്‍ഗ്ഗീസ് , ടോണി മടുക്കക്കുഴി, ബിജു അടിച്ചില്ലമാക്കല്‍, ബിജു വാഴയ്ക്കപാറ, രാജന്‍ മുല്ലക്കര, അലക്‌സാണ്ടര്‍ തോമസ്, ജോണ്‍പേഴത്തുവയലില്‍, ജോയി വെങ്ങാലൂര്‍, ജേക്കബ് കാവുങ്കല്‍, സക്കീര്‍ കട്ടുപാറ, ജോര്‍ജ്ജ് ഡോമിനിക് , പി.ഐ.ഷാജി, പി.എ.താജു, ഫൈസല്‍ എം കാസിം , കെ.എ.സാജിദ് എന്നിവര്‍ സംസാരിച്ചു. പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ മഹിമ സി സജി, ഐഷാബാനു ,ഐഷാ മജിദ് , റോജി എം. റ്റോണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.