മ​നോ​ധൈ​ര്യം രക്ഷയ്ക്കെത്തി : പുതുജീവൻ കിട്ടിയത് ആറുപേർക്ക്.

മ​നോ​ധൈ​ര്യം രക്ഷയ്ക്കെത്തി : പുതുജീവൻ കിട്ടിയത് ആറുപേർക്ക്.

പൊ​ൻ​കു​ന്നം : വലിയ ഒരു അപകടത്തിത്തിനും രക്ഷയ്ക്കും ഇടയിൽ സെക്കന്റിന്റെ പത്തിലൊന്നു സമയം. എന്നിട്ടും ഡ്രൈവർക്കു ആ സമയത്തുണ്ടായ മ​നോ​ധൈ​ര്യം പുതുജീവൻ നൽകിയത് ആറുപേർക്ക് .

കൊ​ടു​ങ്ങൂ​രി​ൽ ടി​പ്പ​റി​നെ അ​മി​ത വേ​ഗ​ത്തി​ല്‍ മ​റി​ക​ട​ന്നെ​ത്തി​യ ജീ​പ്പി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വെ​ട്ടി​ച്ചു റോ​ഡ​രി​കി​ലേ​ക്കു ക​യ​റ്റി. റോ​ഡ​രി​കി​ല്‍ കാ​ടു​വെ​ട്ടി​ക്കൊ​ണ്ടി​രു​ന്ന യു​വാ​വ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓടെ ​ദേ​ശീ​യ​പാ​ത​യി​ല്‍ 17-ാം മൈ​ലി​ലാ​ണ് സം​ഭ​വം.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​മാ​യി എ​രു​മേ​ലി​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് 17-ാം മൈ​ൽ വ​ള​വി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക​ട്ട​പ്പ​ന​യി​ല്‍ നി​ന്നു ക​റു​ക​ച്ചാ​ലി​ന് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പ് ടി​പ്പ​റി​നെ മ​റി​ക​ട​ന്നെ​ത്തി. ജീ​പ്പി​ൽ ഇ​ടി​ക്കാ​തി​രി​ക്കാനാ​യി ബ​സ് ഡ്രൈ​വ​ർ റോ​ഡ​രി​കി​ലേ​ക്ക് വെ​ട്ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ ടെ​ലി​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ബ​സ് ഇ​ടി​ച്ചു നി​ന്നു.

ഈ ​സ​മ​യം റോ​ഡ​രികി​ല്‍ കാ​ടു​വെ​ട്ടു​ക​യാ​യി​രു​ന്ന കു​ള​ങ്ങ​ര മോ​ഹ​ന​ന്‍ ഓ​ടി​മാ​റി​യ​തി​നാ​ല്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ബ​സ് വെ​ട്ടി​ച്ചു മാ​റ്റി​യെ​ങ്കി​ലും ജീ​പ്പ് ബ​സി​ന്‍റെ വ​ശ​ത്ത് ഇ​ടി​ച്ചു നി​ന്നു.

ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യും കു​ട്ടി​യു​മ​ട​ക്കം ആ​റു​ യാ​ത്ര​ക്കാ​രാ​ണ് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. അപകട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.