മുണ്ടക്കയത്ത് കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

മുണ്ടക്കയത്ത് കഞ്ചാവുമായി യുവാവ്  എക്‌സൈസിന്റെ പിടിയില്‍

മുണ്ടക്കയം : വില്‍പ്പന കൊണ്ടുവന്ന 15 പൊതി കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍ വണ്ടിപെരിയാര്‍, ഇഞ്ചിക്കാട് പോപ്‌സ് എസ്റ്റേറ്റില്‍ വസന്തി നെയ്യാന്‍(19)നെയാണ് മുണ്ടക്കയം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി.സതീശന്‍രെ നേതൃത്വത്തില്‍ അറസ്‌ററ് ചെയ്തത്.

വാഹന പരിശോധനക്കിടിയില്‍ സംശയാസ്പദമായി കണ്ട ഇയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജീന്‍സില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫിസര്‍ അനില്‍ വേലായുധന്‍,സിവില്‍ എ്‌സൈസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍,കെ.എസ്.നിമേഷ്,കെ.വി.പ്രശോദ്, എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ കാഞ്ഞിരപ്പളളി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു