മദ്യപിച്ചു ബസ് ഓടിച്ച യുവാവ് അറസ്റ്റില്‍

മദ്യപിച്ചു ബസ് ഓടിച്ച യുവാവ് അറസ്റ്റില്‍

മുണ്ടക്കയം∙ മദ്യപിച്ചു സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. പെരുവന്താനം സ്വദേശി ആർ.രാകേഷി(29)നെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരിയിൽ നിന്നു മുണ്ടക്കയം വഴി വെംബ്ലിക്കു പോകുന്ന സ്വകാര്യ ബസ് യാത്രയ്ക്കിടയിൽ അമിതവേഗത്തിൽ അലക്ഷ്യമായി വന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരുന്നു. യാത്രക്കാർ അറിയിച്ചതിനെ തുടർന്നു ബസ് സ്റ്റാൻഡിൽ പൊലീസ് പരിശോധന നടത്തുകയും ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്നതു കണ്ടതോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.