വർഗീയതക്കെതിരെ സന്ദേശമേകി ഡി വൈ എഫ് ഐയുടെ ചുവരെഴുത്ത് സമരം

വർഗീയതക്കെതിരെ സന്ദേശമേകി ഡി വൈ  എഫ്  ഐയുടെ ചുവരെഴുത്ത് സമരം

കാഞ്ഞിരപ്പള്ളി : മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു വർഗീയതക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്തു മഹാരാജാസ് കോളേജിന്റെ ചുവരിൽ അഭിമന്യു കുറിച്ച ‘വർഗീയത തുലയട്ടെ’ എന്ന വരികൾ യുവാക്കൾ ഏറ്റെടുത്തതിന്റെ ഭാഗമായി ഡി വൈ എഫ് ഐ ചുവരെഴുത്ത് സമരം കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. സാധാരണക്കാരനു വേണ്ടി നിലകൊണ്ട സാധാരണക്കാരനായ അഭിമന്യുവിനെ ഇല്ലാതാക്കിയതിലൂടെ അവനുയർത്തിയ ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്ന സന്ദേശമാണ‌് ഡിവൈഎഫ‌്ഐ ചുവരെഴുത്തിലൂടെ നൽകിയത്. “വർഗീയത തുലയട്ടെ” എന്ന വരികളാണ‌് ഡിവൈഎഫ‌്ഐ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലെ ചുവരുകളിൽ നിറഞ്ഞത്.

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സമരം ജില്ലാ കമ്മറ്റിയംഗം വി എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹിം, കർഷകശ്രീജേതാവ് ഹമീദ് കുട്ടി, ബ്ലോക്ക് പ്രസിഡന്റ് ബി ആർ അൻഷാദ്, ജില്ലാ കമ്മറ്റിയംഗം എം എ റിബിൻ ഷാ, മുഹമ്മദ് നെജീബ്, ബി ആർ ബിബിൻ, ബാസിത് എന്നിവർ സംസാരിച്ചു,

എരുമേലിയിൽ ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദും, എലിക്കുളത്ത് ജില്ലാ കമ്മറ്റിയംഗം കെ സി സോണിയും, മുണ്ടക്കയത്ത്, ജി അനൂപും, സൗത്തിൽ അയൂബ് ഖാനും, മണിമലയിൽ വി എം വിഷ്ണുവും, കൂട്ടിക്കലിൽ, ജേക്കബ് ജോർജും, പാറത്തോട്ടിൽ മാർട്ടിൻ തോമസും, കോരുത്തോട്ടിൽ സ്നേഹ കലേഷും ചുവരെഴുത്ത് സമരം ഉദ്ഘാടനം ചെയ്തു.