ഡി. വൈ. എഫ്. ഐ. വിഴിക്കത്തോട് ആശുപത്രി ശുചീകരിച്ചു

ഡി. വൈ. എഫ്. ഐ. വിഴിക്കത്തോട്  ആശുപത്രി ശുചീകരിച്ചു

കാഞ്ഞിരപ്പള്ളി: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡി. വൈ. എഫ്. ഐ. ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രവും, പരിസരവും ശുചീകരിച്ചു. നൂറ് യൂത്ത് ബ്രിഗേഡ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.

സി. പി. എം. ജില്ലാ കമ്മറ്റിയംഗം പി. എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി. ആര്‍. അന്‍ഷാദ് അധ്യക്ഷനായി. ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, ജില്ലാ കമ്മറ്റിയംഗം എം. എ. റിബിന്‍ ഷാ, പഞ്ചായത്തംഗം ഒ. വി. റെജി, വി. എം. വിഷ്ണു, അയൂബ് ഖാന്‍, സിയാദ്, സോജിമോന്‍ ജോയി, വിപിന്‍ ബി. ആര്‍, ടി. ഐ. നിസാര്‍, അജ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.