കാഞ്ഞിരപ്പള്ളി മുന്‍സിപാലിറ്റിയാക്കണം; കൂവപ്പള്ളി പഞ്ചായത്തക്കണം : ഡി.വൈ.എഫ.്‌ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി മുന്‍സിപാലിറ്റിയാക്കണം; കൂവപ്പള്ളി  പഞ്ചായത്തക്കണം :  ഡി.വൈ.എഫ.്‌ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

എരുമേലി: താലൂക്കാസ്ഥാനമായ കാഞ്ഞിരപ്പള്ളി മുന്‍സിപാലിറ്റിയാക്കണമെന്നും, കൂവപ്പള്ളി കേന്ദ്രമായി പഞ്ചായത്ത് രൂപീകരിക്കുകയും വേണമെന്ന് ഡി.വൈ.എഫ.്‌ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശബരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീന ഉദ്ഘാടനം ചെയ്തു. വി എന്‍ രാജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് കെ അജയ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എ എംഎബ്രഹാം, എന്‍ അനില്‍ കുമാര്‍ ,ജില്ലാ വൈസ് പ്രസിഡന്റ് വി.സജിന്‍ വട്ടപ്പള്ളി, ടി എസ് കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.കെ സി സോണി, എം എ റിബിന്‍ഷാ, ധീരജ് ഹരി ,വൈഷ്ണവ് ഷാജി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

ബി ആര്‍ അന്‍ഷാദ് (പ്രസിഡന്റ്), മുഹമ്മദ് നജീബ്, സ്‌നേഹാ സലേഷ് (വൈസ് പ്രസി ഡന്റുമാര്‍), അജാസ് റഷീദ് (സെക്രട്ടറി), വിഷ്ണു, എസ്.ശരത് (ജോയിന്റ്റ് സെക്രട്ടറിമാര്‍) മാര്‍ട്ടിന്‍ തോമസ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 25 അംഗങ്ങളുള്ള ബ്ലോക്ക് കമ്മിറ്റിയേയും ജില്ലാ സമ്മേളന പ്രതിനിധികളായി 28 പേരെയും സമ്മേളനം തെരഞ്ഞെടുത്തു.

ബ്ലോക്ക് സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം നാലിന് എരുമേലി ചെമ്പകത്തുങ്കല്‍ സ്‌റ്റേഡിയത്തില്‍ നിന്നും യുവജന റാലി ആരംഭിക്കും. അഞ്ചിന് ഭഗത് സിംഗ് നഗറില്‍ ചേരുന്ന പൊതുസമ്മേളനം സംഘടനയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി ഉദ്ഘാടനം ചെയ്യും.