ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായി ( വീഡിയോ)

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക്  സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായി ( വീഡിയോ)

എരുമേലി : ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായി. (വീഡിയോ)
ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമെത്തിയ കൊടിമരം, പതാക, കപ്പി കയർ, ബാനർ ,ദീപശിഖാ റാലികൾ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ എരുമേലിയിൽ എത്തി .. വാഹന ജാഥയ്ക്ക് ശേഷം സ്വാഗത സംഘം ചെയർമാൻ ടി എസ് കൃഷ്ണകുമാർ പതാക ഉയർത്തി.

തുടർന്നു എരുമേലി ഗൗരി ലങ്കേഷ് നഗറിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു. സമ്മേളനത്തിൽ എം എ റിബിൻ ഷാ അധ്യക്ഷനായി.

ഞായറാഴ്ച രാവിലെ ഒൻപതിന് വിപി ബോസ് നഗറിൽ (ശബരി ഓഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം സംഘടനയുടെ കേന്ദ്ര കമ്മിറ്റിയംഗം വി പി റെജീന ഉൽഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡണ്ട് കെ സി സോണി അധ്യക്ഷനാകും. സെക്രട്ടറി വി എൻ രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.സംസ്ഥാന കമ്മിറ്റിയംഗം സി പി ജയരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.

രണ്ടിന് വൈകുന്നേരം നാലിന് ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിൽ നിന്നും യുവജന റാലി നടക്കും.വൈകുന്നേരം അഞ്ചിന് ഭഗത് സിംഗ് നഗറിൽ ചേരുന്ന പൊതുസമ്മേളനം സംഘടനയുടെ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് എം ബി രാജേഷ് എം പി ഉൽഘാടനം ചെയ്യും. തുടർന്ന് കലാ പരിപാടികളും ഉണ്ടായിരിക്കും.

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായി

ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായിഎരുമേലി : ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന് എരുമേലിയിൽ തുടക്കമായി. ബ്ലോക്കിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുമെത്തിയ കൊടിമരം, പതാക, കപ്പി കയർ, ബാനർ ,ദീപശിഖാ റാലികൾ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ എരുമേലിയിൽ എത്തി .. വാഹന ജാഥയ്ക്ക് ശേഷം സ്വാഗത സംഘം ചെയർമാൻ ടി എസ് കൃഷ്ണകുമാർ പതാക ഉയർത്തി. തുടർന്നു എരുമേലി ഗൗരി ലങ്കേഷ് നഗറിൽ ചേർന്ന സാംസ്ക്കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉൽഘാടനം ചെയ്തു. സമ്മേളനത്തിൽ എം എ റിബിൻ ഷാ അധ്യക്ഷനായി. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Saturday, June 30, 2018

വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/C4zTjz