പെട്രോളിയം വില വർധനവ്: ഡി വൈ എഫ് ഐ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി

പെട്രോളിയം വില വർധനവ്: ഡി വൈ എഫ് ഐ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി

കാഞ്ഞിരപ്പള്ളി : അന്യായമായി ഇന്ധന വില വർദ്ധിപ്പിച്ച് ജനജീവിതം ദു:സഹമാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക് കമ്മറ്റി സംഘടിപ്പിച്ച ബി എസ്എൻഎൽ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി.

പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ ജില്ലാ സെക്രട്ടറി സജേഷ് ശശി ഉദ്ഘാടനം ചെയ്തു.ബ്ലോക് പ്രസിഡണ്ട് ബി ആർ അൻഷാദ് അദ്ധ്യക്ഷനായി.ജില്ലാ വൈസ് പ്രസിഡണ്ട് സജിൻ വി, ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ, ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, ട്രഷറർ മാർട്ടിൻ തോമസ്, അയൂബ് ഖാൻ, വിപിൻ, ബാസിത് എന്നിവർ പ്രസംഗിച്ചു