കോ​ഴികച്ചവടക്കാരെ നിയമം പഠിപ്പിക്കുവാൻ ഡി​ വൈ ​എ​ഫ് ഐ

കോ​ഴികച്ചവടക്കാരെ നിയമം പഠിപ്പിക്കുവാൻ  ഡി​ വൈ ​എ​ഫ് ഐ

പൊ​ൻ​കു​ന്നം: സ​ർ​ക്കാ​രു​മാ​യി ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​തി​നു​ശേ​ഷ​വും കോ​ഴി​വി​ല കു​റ​യ്ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം മേ​ഖ​ല ക​മ്മി​റ്റി കോ​ഴി​ക്ക​ട​ക​ളി​ലേ​ക്ക് മാ​ർ​ച്ചു ന​ട​ത്തി. കൂടിയ വിലക്ക് കോഴിക്കച്ചവടം നടത്തിയ കടകളിൽ പോയി, സർക്കാർ അനുവദിച്ച വിലയ്ക്ക് മാത്രമേ കോഴിയെ വില്കക്കാവു എന്ന് കർശന നിർദേശം നൽകി. അതിനാൽ പൊൻകുന്നത് കച്ചവടക്കാർ ഇന്നലെ സർക്കാർ അനുവദിച്ച വിലയ്ക്കാണ് കച്ചവടം നടത്തിയത്.

സർക്കാരുമായി കോഴിക്കച്ചവടക്കാർ സമ്മതിച്ച ധാ​ര​ണ അ​നു​സ​രി​ച്ച് 87 രൂ​പ​യ്ക്കാ​ണ് കോ​ഴി വി​ൽ​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, പൊ​ൻ​കു​ന്ന​ത്തെ ക​ട​ക​ളി​ൽ 117 രൂ​പ ഈ​ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഡി​വൈ​എ​ഫ്ഐ പൊ​ൻ​കു​ന്നം മേ​ഖ​ല സെ​ക്ര​ട്ട​റി ബി. ​ഗൗ​തം, പ്ര​സി​ഡ​ന്‍റ് എ​സ്. ദീ​പു, വി​നീ​ത് വേ​ണു​ഗോ​പാ​ൽ, ശ്രീ​ജി​ത്ത് പി.​എ​സ്., ശ​ര​ൺ ച​ന്ദ്ര​ൻ, സ​ഞ്ജ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.