യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു.

യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു  മരിച്ചു.

കാഞ്ഞിരപ്പള്ളി : സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവേ യാത്രക്കാരൻ ബസ്സിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു.
ചോറ്റി ഊരക്കനാട്ട് വേങ്ങത്താനം സ്വദേശി ചെറുവത്തൂർ സി കെ ദേവസ്യയാണ് (72) മരിച്ചത്.

ഇന്ന് രാവിലെ ഏഴുമണിയോടെ ചോറ്റിയിൽ നിന്നും നീലാംബരി എന്ന സ്വകാര്യ ബസ്സിൽ കയറി യാത്ര ചെയ്യവെ പാറത്തോട് ഭാഗത്തു വച്ചാണ് ദേവസ്യ ബസ്സിനുള്ളിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല .

പാമ്പാടിയിൽ സർക്കാർ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പരേതനായ ദേവസ്യ.
സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് മാങ്ങാപ്പാറ നിത്യസഹായ മാതാ പള്ളിയിലെ സിമിത്തേരിയിൽ
ഭാര്യ മേരിക്കുട്ടി ചപ്പാത്ത് കുടകപറമ്പിൽ കുടുംബാംഗം, മകൻ ആൽവിൻ.