കാഞ്ഞിരപ്പള്ളിയിൽ ഭൂമിയ്ക്കുള്ളിൽ നിന്നും വീണ്ടും മുഴക്കവും, ചെറിയ കുലുക്കവും..

കാഞ്ഞിരപ്പള്ളിയിൽ ഭൂമിയ്ക്കുള്ളിൽ നിന്നും വീണ്ടും  മുഴക്കവും, ചെറിയ കുലുക്കവും..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ മുക്കാലി, പാലന്പ്ര കുളപ്പുറം ഭാഗത്തു ഭൂമിക്കുള്ളിൽ നിന്നും ശക്തമായ മുഴക്കം കേട്ടു. ഒപ്പം ചില സ്ഥലങ്ങളിൽ ഭൂമി ചെറുതായി കുലുങ്ങിയതായും അറിയുന്നു . രാത്രി 8.55 നാണു മുഴക്കം കേട്ടത്.

മുഴക്കം കേട്ട സമയത്തു വീട്ടിലെ അടുക്കളയിൽ മേശപ്പുറത്തു ഇരുന്നിരുന്ന പത്രങ്ങൾ നന്നായി വിറച്ചുവെന്നു പാലന്പ്ര ഭാഗത്തു താമസിക്കുന്ന ഷാജി ചായത്തിൽ പറഞ്ഞു. ആ സമയത്തു തുറന്നിട്ടിട്ടുന്ന വാതിൽ തനിയെഅടഞ്ഞുവെന്നു അയൽവാസി അറിയിച്ചുവെന്നും ഷാജി പറഞ്ഞു. പരിസരത്തുള്ള പലർക്കും ചെറിയ കുലുക്കം അനുഭപ്പെട്ടു. പലരും ഏറെ സമയത്തേക്ക് വീടിനു പുറത്തിറങ്ങി നിന്നു.

കുളപ്പുറം ഭാഗത്തും ഭൂമിക്കുള്ളിൽ നിന്നും ശക്തമായ മുഴക്കം കേട്ടു. പൊൻകുന്നത്തും എരുമേലിയിലും കൊല്ലമുളയിലും മുഴക്കം കേട്ടതായി അറിയുന്നു

അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ സംഭവിക്കുന്ന ഈ സമയത്തു അത്തരമൊരു മുഴക്കവും, കുലുക്കവും ചെറിയ ആശങ്കയ്ക്ക് ഇടവരുത്തി. എന്നാൽ അത് ഭൂമികുലുക്കമാണോ എന്ന കാര്യതിൽ ഒദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല .