എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ

മനുഷ്യരക്ഷയ്ക്കായി കുരിശില്‍ മരിച്ച് ശവക്കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട യേശുക്രിസ്തുവിന്റെ പുനര്‍ജനനം വിളിച്ചറിയിച്ച് ഇന്ന് ലോകമെമ്പാടും ക്രൈസ്തവർ ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പുതിരുനാളായി ആഘോഷിക്കുന്നു . 50 ദിവസത്തെ വലിയ നോമ്പിലെ അനുതാപത്തിന്റെയും ഉപവാസത്തിന്റെയും സമാപനമായികൂടി യാണ് ഇന്ന്.

ശിഷ്യനാല്‍ ഒറ്റുകൊടുക്കപ്പെട്ട് പടയാളികളാല്‍ പിടികൂടി അപമാനിതനായ യേശു, കൊടിയപീഡകള്‍ ഏറ്റുവാങ്ങി വിചാരണയ്ക്കുശേഷം കുരിശില്‍ തറയ്ക്കപ്പെട്ട് പ്രാണന്‍ വെടിഞ്ഞു. കല്ലറയില്‍ അടയ്ക്കപ്പെട്ട യേശു, കല്ലറ തുറക്കപ്പെട്ട് മൂന്നാം നാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് ശിഷ്യര്‍ക്കും ജനങ്ങള്‍ക്കുമായി പ്രത്യക്ഷപ്പെട്ടതിന്റെ ഓര്‍മ്മകളില്‍ ഇന്ന് ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ്ശുശ്രൂഷകള്‍ നടക്കുന്നു .

യേശുവിന്റെ ക്രൂശുമരണത്തിന്റെയും കബറടക്കത്തിന്റെയും ശുശ്രൂഷകള്‍ വെള്ളിയാഴ്ച നടന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഈസ്റ്റര്‍ ശുശ്രൂഷകള്‍ ഞായറാഴ്ച പുലര്‍ച്ചെയും പകലുമായാണ് പൂര്‍ത്തിയാവുക.

നല്ലവരായ എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ