ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

ഇടക്കുന്നം  പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.


പാറത്തോട് : സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ പെടുത്തി ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ചികിത്സ ബുദ്ധിമുട്ടായതോടെ, പാറത്തോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായാണ് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.

2018, 2019, 2020 പദ്ധതിയിൽപ്പെടുത്തി 68 ലക്ഷം രൂപയും, ആർദ്രം പദ്ധതി വിഹിതമായി 15 ലക്ഷം രൂപയും ഉൾപ്പെടെ 83 ലക്ഷം രൂപ മുതൽ മുടക്കി പുതുക്കിപ്പണിത മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

ഇടക്കുന്നം, പഴൂമല, പാറത്തോട്, പാലപ്ര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം രോഗികൾക്ക് ഏക ആശ്രയമായിരുന്നു ഇടക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം. മരുന്നുകളുടെ കുറവും മൂലം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനം ഏറെ ബുദ്ധിമുട്ട് ആയിരുന്നു. ഒരു ഡോക്ടറുടേയും ഒരു നഴ്സിന്റെയും സേവനം ആണ് ഇവിടെ ലഭ്യമായിരുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറേയും ഒരു സ്റ്റാഫ് നഴ്സിന്റെയും സേവനം കൂടുതലായി ലഭ്യമായി ആധുനിക ലാബ് സൗകര്യങ്ങളും കൂടാതെ കോവിഡാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട സൗകര്യവും ഇവിടെ ലഭ്യമാണ്.

പിസി ജോർജ് എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ് സ്വാഗതം ആശംസിച്ചു. കണ്ടയ്ന്മെന്റ് സോണായ പ്രദേശങ്ങളിൽ ഹോമിയോ മരുന്ന് വിതരണത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവനെ ഏൽപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയമ്മ ജോസഫ്, പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സോഫി ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.പി ഷാനവാസ്. പഞ്ചായത്തംഗങ്ങളായ ഷേർലി തോമസ്., മാർട്ടിൻ തോമസ്, അലിയാർ, റസീന മുഹമ്മദ് കുഞ്ഞ്, പി എം ഷാജഹാൻ, എച്ച് എം സി മെമ്പർ ജോണിക്കുട്ടി മഠത്തിനകം , മോൻസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. പി.സി. ജോർജ് എംഎൽഎയുടെ ഫണ്ടിൽ നിന്നും 50,00, 000 രൂപ കുടുംബാരോഗ്യ കേന്ദ്രത്തിലെ മറ്റു സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അനുവദിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്വേത ശിവദാസ് യോഗത്തിൽ നന്ദി അർപ്പിച്ചു.