ഇടക്കുന്നത്ത് 83 ലക്ഷം രൂപ ചിലവിൽ നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഓഗസ്റ്റ് മൂന്നിന് നാടിനു സമർപ്പിക്കും.

ഇടക്കുന്നത്ത് 83 ലക്ഷം രൂപ ചിലവിൽ  നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ഓഗസ്റ്റ് മൂന്നിന് നാടിനു സമർപ്പിക്കും.


കാഞ്ഞിരപ്പള്ളി: കോവിഡ് രോഗബാധയാൽ ദുരിതം അനുഭവിക്കുന്ന ഇടക്കുന്നം ഗ്രാമത്തിന് ആശ്വാസമായി നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓഗസ്റ്റ് മൂന്നിന് കേന്ദ്രം നാടിനു സമർപ്പിക്കും

കാലങ്ങൾക്കു മുമ്പ് ഇവിടെ പ്രവർത്തനമാരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുകയാണ്. .ഇത് ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30 ന് മുഖ്യമന്ത്റി പിണറായി വിജയൻ നാടിനു സമർപ്പിക്കും.മന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുക്കും.കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയാണ് ഉദ്‌ഘാടനം നടത്തുന്നത്.

പാറത്തോട് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 68 ലക്ഷം രൂപയും സംസ്ഥാന സർക്കാരിന്റെ 15,50,000 രൂപയും ഉൾപ്പെടെ 83,50,000 രൂപയും ചെലവഴിച്ചാണ് ഈ കുടുംബാരോഗ്യ കേന്ദ്രം ആധുനിക രീതിയിൽ പുനർനിർമ്മിച്ചിട്ടുള്ളുത് .ഈ ആരോഗ്യ കേന്ദ്രം ആദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പകൽ സമയം ആറു ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കും . ആ പ്രദേശത്ത് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ആതുരാലയം ഏറെ പ്രയോജനം ചെയ്യുമെന്നു് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചടങ്ങിൽ പി സി ജോർജ് എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് പ്രതിരോധനത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും വാങ്ങിയ ഹോമിയോ മരുന്നുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ കൈമാറും.

വാർത്താ സമ്മേളനത്തിൽ പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ബിനു സജീവ്, വൈസ് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, മെംബർമാരായ മാർട്ടിൻ തോമസ്, ഷേർളി തോമസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.