ഇന്ത്യൻ‍ ഭരണഘടന സപ്തതി ആഘോഷവും ബി.ആർ‍. അംബേദ്കർ‍ അനുസ്മരണവും നടത്തി

ഇന്ത്യൻ‍ ഭരണഘടന സപ്തതി ആഘോഷവും ബി.ആർ‍. അംബേദ്കർ‍ അനുസ്മരണവും നടത്തി

കാഞ്ഞിരപ്പള്ളി : ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടതിന്‍റെ ഏഴ് പതിറ്റാണ്ടുകൾ‍ പൂർ‍ത്തിയാകുന്നതിന്‍റെ ഭാഗമായി ഇടക്കുന്നം മേരിമാതാ പബ്ലിക് സ്കൂളിന്‍റെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ‍ സർ‍വ്വീസസ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ത്യന്‍ ഭരണഘടന സപ്തതി ആഘോഷവും ബി.ആർ‍. അംബേദ്കർ‍ അനുസ്മരണവും നടത്തി. 1949 നവംബർ 26-ന്‍റെ ഓർമ്മ പുതുക്കിക്കൊണ്ട് ആരംഭിച്ച ഭരണഘടനാ സെമിനാർ‍ റബ്ബർ‍ ബോർ‍ഡ് മെമ്പർ‍ അഡ്വ. സോണി തോമസ് ഉദ്ഘാടനം ചെയ്തു.

പി.റ്റി.എ. പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിക്കുകയും ഭരണഘടനാ ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രിൻ‍സിപ്പാൾ സി. ലിറ്റില്‍ ജോസ്, വൈസ് പ്രിൻ‍സിപ്പാൾ‍ സി. ലിനറ്റ്, പി.ടി.എ വൈസ് പ്രസിഡന്‍റ് ഷാബോച്ചൻ‍ മുളങ്ങാശ്ശിരിൽ‍ എന്നിവർ പ്രസംഗിച്ചു.