ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

ഇ​ട​വ​ഴി തെളിച്ചു ; ഭീതിയകന്നു..

കാ​ഞ്ഞി​ര​പ്പ​ള്ളി : കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന്റെ പിറകിൽ കൂടി കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യിൽ കൂടി ദിവസവും നൂറുകണക്കിന് പെൺകുട്ടികളും, സ്‌കൂൾ വിദ്യാർത്ഥിനികളും, സ്ത്രീകളും നടന്നു പോകുന്നുണ്ടെങ്കിലും, അതിലൂടെ ഒറ്റയ്ക്ക് നടക്കുവാൻ ആരുമൊന്നു പേടിക്കും. സൈന്റ്റ് മേരീസ് സ്‌കൂളിലേക്ക് വിദ്യാർത്ഥിനികൾ ബസ്സിറങ്ങി നടന്നുപോകുന്ന പ്രധാന വഴിയാണത് സന്ധ്യ മയങ്ങിയാൽ പിന്നെ, ആ റോഡിൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ തമ്പടിക്കാറുണ്. ​മദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ ​ഇ​ട​വ​ഴി . മൂന്ന് വർഷങ്ങൾക്കു മുൻപ്, രണ്ടു പ്ലസ് വൺ സ്‌കൂൾ വിദ്യാർത്ഥിനികൾ ആ വഴിയിൽ വച്ചാണ് വിഷം കഴിച്ചതും, ഒരാൾ മരിച്ചതും.

വളരെ ശോ​ച്യാ​വ​സ്ഥയിലായിരുന്ന ഇ​ട​വ​ഴി ശരിയാക്കിത്തരുവാൻ സമീപവാസികൾ അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞു പ​റ​ഞ്ഞു മ​ടു​ത്തു, ഒ​ടു​വി​ൽ സ​മീ​പ​ത്തെ വീ​ട്ടു​കാ​രു​ടെ ക​നി​വി​ൽ ഇ​ട​വ​ഴി തെളിച്ചതോടെ കാ​ൽ​ന​ട​യാ​ത്ര സു​ഗ​മ​മാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു കോ​ക്കാ​പ്പ​ള്ളി റോ​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​യാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ക​നി​വി​ൽ വൃ​ത്തി​യാ​ക്കി​യ​ത്.

ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് സ്‌​കൂ​ളു​ക​ള്‍, കോ​ള​ജ്, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​വ​ഴി​യി​ല്‍ മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​തി​നാ​ല്‍ സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. കൂ​ടാ​തെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​തും ഈ ​ഇ​ട​വ​ഴി​യി​ലാ​യി​രു​ന്നു. മ​ദ്യ​പാ​നി​ക​ളു​ടെ​യും ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​രു​ടെ​യും കേ​ന്ദ്ര​മാ​ണ് ഈ ​ഇ​ട​വ​ഴി. കാ​ടു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ലും മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​തി​നാ​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ഇ​ത് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​ര​മാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ലും രാ​ത്രി​യി​ലു​മാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ഇ​വി​ടെ ത​ന്പ​ടി​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ജോ​ലി ക​ഴി​ഞ്ഞെ​ത്തു​ന്ന വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്.
പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. മു​ന്പ് ഈ ​വ​ഴി ടൈ​ല്‍​പാ​കി മ​നോ​ഹ​ര​മാ​ക്കു​മെ​ന്ന് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

:goo.gl/bgVcC4