അഞ്ചിലിപ്പ കടന്തോട് ഏലിയാമ്മ (88) നിര്യാതയായി

അഞ്ചിലിപ്പ കടന്തോട് ഏലിയാമ്മ (88) നിര്യാതയായി


കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ കടന്തോട് പരേതനായ കെ.ജെ. ഐസക്കിന്‍റെ (അപ്പിച്ചായി) ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് അഞ്ചിലിപ്പ സെന്‍റ് പയസ് പള്ളിയിൽ. പരേത ചങ്ങനാശേരി നാലുകോടി വേഷ്ണാൽ കുടുംബാംഗം.

മക്കൾ: സിസ്റ്റർ സജിത (ഹോളിക്രോസ് കോൺവന്‍റ്, ഹസാരിബാഗ്), കെ.ഐ. ജോസഫ് (അച്ചായി – റിട്ട. എസ്ഡി കോളജ്, കാഞ്ഞിരപ്പള്ളി), പോപ്പച്ചൻ (ബിസിനസ്), ആനിയമ്മ ജോണി, വർക്കിച്ചൻ (കടന്തോട് മിൽസ്).
മരുമക്കൾ: എൽസമ്മ കുറ്റാരപ്പള്ളിയിൽ (കൂവപ്പള്ളി), ട്രീസാമ്മ ചിറയിൽ (മാടപ്പള്ളി), ജോണി തെക്കേടത്ത് (പയ്യാവൂർ), ഡെക്സ് ചരളയിൽ (പൂവരണി).