ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

ഇന്നു വിധിയെഴുത്ത്… ഇന്ന് പൊതുജനങ്ങളുടെ ദിവസം …

കാഞ്ഞിരപ്പള്ളി ∙ ഇന്നു വിധിയെഴുത്ത്. .. ഇന്ന് പൊതുജനങ്ങളുടെ ദിവസം …

പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്; ആകെ വോട്ടർമാർ 2,60,19,284; കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടർമാർ–1,78,643 . പൂഞ്ഞാറിൽ 1,83,367 വോട്ടർമാർ.

വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും.

∙ ഇന്ന് പൊതു അവധി.

വോട്ടെണ്ണൽ 19ന്

∙ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്നു വൈകിട്ട് 6.30 മുതൽ

മുതിർന്നവർക്ക് മുൻ‌ഗണന

വോട്ട് ചെയ്യാൻ സ്‌ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ ക്യൂ. അംഗപരിമിതർ, കൈക്കുഞ്ഞുമായെത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കു വോട്ടു ചെയ്യാൻ മുൻഗണന.

സഹായിക്കാൻ ഉദ്യോഗസ്ഥൻ

ബി‌എൽഒ നൽകിയ ഫോട്ടോയുള്ള സ്ലിപ്പ് ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് കണ്ടെത്തുന്നത്. ബൂത്തിനു സമീപമുള്ള ബൂത്ത്‌തല ഉദ്യോഗസ്ഥന്റെ പക്കലുള്ള വോട്ടർ പട്ടിക നോക്കിയും പേരും ക്രമനമ്പരും കണ്ടെത്താം.

സ്ലിപ് മതി വോട്ട് ചെയ്യാൻ

ബിഎൽഒയിൽ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടർ സ്ലിപ് ഉപയോഗിച്ച് വോട്ട് ചെയ്യാം. ഇല്ലെങ്കിൽ, ഇലക്‌ഷൻ കമ്മിഷൻ നൽകിയ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്.

ഇവ രണ്ടിനും പുറമേ, തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നവ:

പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര–സംസ്ഥാന–പൊതുമേഖലാസ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ്, ബാങ്ക്–പോസ്റ്റ് ഓഫിസ് പാസ് ബുക്കുകൾ, പാൻ കാർഡ്, എൻപിആർ സ്മാർട് കാർഡ്, തൊഴിലുറപ്പു കാർഡ്, തൊഴിൽമന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് കാർഡ്, ഫോട്ടോയുള്ള പെൻഷൻ രേഖ, എംപിമാരോ എംഎൽഎമാരോ നൽകുന്ന ഔദ്യോഗികതിരിച്ചറിയൽ കാർഡ്. ആധാർ കാർഡ് സ്വീകാര്യമല്ല.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഫലം പ്രവചനാതീതം.

വോട്ടർമാർ–1,78,643 പുതുക്കിയ വോട്ടർപട്ടിക പ്രകാരം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ 87,027 പുരുഷന്മാരും 91,616 സ്ത്രീകളും ഉൾപ്പെടെ 1,78,643 വോട്ടർമാരാണുള്ളത്.

മണ്ഡലത്തിൽ ഏറ്റവും മുതിർന്ന വോട്ടർമാരായി എട്ടു പേരാണുള്ളത്. ഇവരിൽ 100 വയസ്സിനു മേൽ പ്രായമുള്ള ഒരു പുരുഷ വോട്ടറും ഏഴു സ്ത്രീകളും ഉൾപ്പെടുന്നു. 80നു മേൽ പ്രായമുള്ള 3286 വോട്ടർമാരുണ്ട് (1334 സ്ത്രീകളും 1952 പുരുഷൻമാരും). 18നും 20നുമിടയിൽ പ്രായമുള്ള 7,647 കന്നി വോട്ടർമാരാണ് ഇത്തവണ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലുള്ളത് (4,002 പുരുഷൻമാരും 3,645 സ്ത്രീകളും). പ്രവാസി വോട്ടർമാരായി 71 പേരാണു മണ്ഡലത്തിൽ (56 പുരുഷൻമാരും 15 സ്ത്രീകളും). 307 വോട്ടർമാർ സൈനിക, അർധ സൈനിക വിഭാഗങ്ങളിലും സ്ഥാനപതി കാര്യാലയങ്ങളിലുമായി ജോലി ചെയ്യുന്നവരാണ് (213പുരുഷൻമാരും 94സ്ത്രീകളും).

പോളിങ് ബൂത്തുകൾ–154 മണ്ഡലത്തിലെ 82 വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം സജ്ജമാക്കിയിരിക്കുന്ന 95 പോളിങ് സ്റ്റേഷനുകളിലായി 154 പോളിങ് ബൂത്തുകളുണ്ട്. 500നും 1000ത്തിനുമിടെ വോട്ടർമാരുള്ള 45 പോളിങ് ബൂത്തുകളും 1000ത്തിനും 1500നുമിടെ വോട്ടർമാരുള്ള 100 പോളിങ് സ്റ്റേഷനുകളും 1500നുമേൽ വോട്ടർമാരുള്ള ഒൻപതു പോളിങ് ബൂത്തുകളുമാണുള്ളത്.

പ്രശ്ന സാധ്യതാ ബൂത്തുകൾ പ്രശ്ന സാധ്യതയുള്ള 12 ബൂത്തുകളുണ്ട്. ആനിക്കാട് എൻഎസ്എസ് ഹയർസെക്കൻഡറി, കാഞ്ഞിരപ്പള്ളി പേട്ട നൂറുൽഹൂദാ അറബിക് യുപി സ്കൂൾ, പേട്ട ഗവ. ഹൈസ്കൂൾ, പൊൻകുന്നം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ചിറക്കടവ് നായർ സമാജം ഗവ. എൽപി സ്കൂൾ, ചെറുവള്ളി ഗവ. എൽപി സ്കൂൾ, വാഴൂർ ഗവ. ഹൈസ്കൂൾ, തീർഥപാദപുരം എസ്‌വിആർ എൻഎസ്എസ് ഹൈസ്കൂൾ, കൂവക്കാവ് ഗവ. വെൽഫെയർ സ്കൂൾ, ആനക്കല്ല് ഗവ. എൽപിഎസ്, ചെറുവള്ളി ദേവിവിലാസം എൽപിഎസ്, ചമ്പക്കര ഗവ. എൽപിഎസ് എന്നിവ പ്രശ്ന സാധ്യതയുള്ള ബൂത്തുകളുടെ ലിസ്റ്റിലാണ്.

കനത്ത സുരക്ഷയാണ് ഈ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.