ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടക്കുന്നം ബൂത്തിൽ തൊപ്പി ചിഹ്നത്തിനു നേരെ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം.

ഇടകുന്നം : പൂഞ്ഞാർ മണ്ഡലത്തിലെ ഇടക്കുന്നം ബൂത്തിൽ വോട്ടിങ് മെഷീനിൽ ചിഹ്നത്തിനു നേരെ ആരോ മഷി പുരട്ടിയതിനെ തുടർന്ന് ബഹളം. പി സി ജോർജ്ജിന്റെ തൊപ്പി ചിഹ്നത്തിനു നേരെയാണ് മഷി പുരട്ടിയത്.

ballet-box1പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം ഗവ.ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ 72–ാം നമ്പര്‍ ബൂത്തിലാണ് ബഹളവും നേരിയ സംഘര്‍ഷവും ഉണ്ടായത് . എ ല്‍ഡിഎഫ് പ്രവര്‍ത്തകരും ,പി.സി.ജോര്‍ജിന്റെ പ്രവര്‍ത്തകരും തമ്മിലായിരുന്നു. സംഘര്‍ഷം

വോട്ടു ചെയ്യേണ്ട സ്ഥാനര്തിയെ അനുയായികൾക്ക് വേഗത്തിൽ കണ്ടു പിടിക്കുന്നതിനു വേണ്ടിയാണു തൊപ്പി ചിഹ്നത്തിനു നേരെയാണ് മഷി പുരട്ടിയത് എന്ന് ആരോപിച്ചായിരുന്നു ബഹളം നടത്തിയത്. മഷിനോക്കി വോട്ട് ചെയ്യണമെന്ന് ബൂത്തിനുപുറത്ത് പ്രചരിപ്പിച്ചതിനെ തുടർന്നാണ് ബൂത്ത് ഏജന്റുമാർ ബഹളം വച്ചത്.

ഉച്ചകഴിഞ്ഞ് നാലു മണിയോടെയായിരുന്നു സംഭവം. ചിഹ്നത്തില്‍ അടയാളമുണ്ടെന്നും അതില്‍ വോട്ട് ചെയ്യണമെന്നും വോട്ടര്‍മാരോട് പറഞ്ഞതായും എല്‍ഡിഎഫ് ആരോപിക്കുന്നു. ഈ സമയം സ്ഥാനാര്‍ഥി പി.സി.ജോര്‍ജ് ബൂത്തിലെത്തുകയും ചെയ്തു.

പി.സി.ജോര്‍ജ് ബൂത്തിനകത്ത് പ്രവേശച്ചതിനെ ചൊല്ലിയും തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബൂത്തിന് പുറത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അര്‍ധ സൈനിക വിഭാഗമായ എസ്എസ്ബി ഭടന്‍മാര്‍ രംഗത്തിറങ്ങി ഇരു കൂട്ടരെയും വിരട്ടിയോടിച്ചു.

ഇതിനിടെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എസ്.ഐ. ഷിന്റോ പി.കുര്യന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍പ്പെട്ടതായിരുന്നു ഇടക്കുന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഈ ബൂത്തും. അതിനാര്‍ പൊലീസിന്റെയും എസ് എസ്ബി ഭടന്‍മാരുടെയും കാവല്‍ ബൂത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരുന്നു. .