ബസിടിച്ചു പൊട്ടിവീണ ബസ് വൈദ്യുതിലൈനിൽ കുരുങ്ങിയ വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ബസിടിച്ചു പൊട്ടിവീണ ബസ് വൈദ്യുതിലൈനിൽ കുരുങ്ങിയ വയോധികൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ചിറക്കടവ് : താഴ്ന്നുകിടന്ന വൈദ്യുതിലൈനിൽ ടൂറിസ്റ്റ് ബസ് തട്ടി വൈദ്യുതിത്തൂൺ ഒടിഞ്ഞ് ബസിനു മുകളിൽ വീണു. അടുത്തേക്ക് പൊട്ടിവീണ കമ്പിയ്ക്കുള്ളിൽ വഴിയാത്രക്കാരനായ വയോധികൻ കുരുങ്ങി. പോസ്റ്റ് സഹിതം ഒടിഞ്ഞു വീണ സമയത്തു വൈദ്യുതി ബന്ധം നിലച്ചതിനാൽ‍ വൻ‍ ദുരന്തത്തിൽ‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വാളക്കയം കുരിശുപള്ളിക്ക് എതിർ‍വശത്തുള്ള ട്രാൻ‍സ്‌ഫോര്‍മറിൽ‍ നിന്നും കാരക്കാമറ്റം ഭാഗത്തേക്കുള്ള വൈദ്യുതി കമ്പികളാണ് അതുവഴി കടന്നു പോയ ടൂറിസ്റ്റ് ബസിൽ‍ കുരുങ്ങിയത്. ഇതോടെ പോസ്റ്റ് ഒടിഞ്ഞു നിലത്തു വീഴുകയായിരുന്നു.

വാളക്കയം കുന്നപ്പള്ളി അട്ടിക്കല്‍ അപ്പച്ചന്‍ (85) ആണ് പൊട്ടിവീണ വൈദ്യുതി കമ്പി ശരീരത്തിൽ ചുറ്റിവീണിട്ടും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. തൊട്ടടുത്ത് റോഡിലുടെ നടന്നു പോയിരുന്ന ലോട്ടറി വ്യാപാരിയുടെയും, മറ്റൊരാളിന്റെയും മേലെ വീഴാതെ ഇവരും ഓടിമാറിയതിനാൽ രക്ഷപ്പെട്ടു

ദിവസങ്ങളായി താഴ്ന്നു കിടന്ന കമ്പികള്‍ ശരിയായ രീതിയില്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പലരും കാഞ്ഞിരപ്പള്ളി ഇലക്ര്ടിക്കല്‍ ഓഫീസില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തിരുന്നു. രാത്രികാലങ്ങളില്‍ തടി ലോറികള്‍ ഈ വൈദ്യുതകമ്പികളില്‍ കുരുങ്ങുന്നത് പതിവായിരുന്നു.