എലിക്കുളം നാട്ടുചന്തയ്ക്ക് തുടക്കമായി.

എലിക്കുളം നാട്ടുചന്തയ്ക്ക് തുടക്കമായി.

എലിക്കുളം : വ്യാവസായിക രീതിയിൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചു ജീവിതശൈലീ രോഗങ്ങൾക്ക് അടിമപെട്ടവർക്കു അനുഗ്രഹമാവുകയാണ് എലിക്കുളത്തു ആരംഭിച്ച നാട്ടുചന്ത. എലിക്കുളം പഞ്ചായത്തിൽ കർഷകർ ജൈവവളം മാത്രം ഉപയോഗിച്ച് ഉത്പാദിപ്പിച്ച നെല്ല് കുത്തിയ അരി, എള്ള്, പയർ, ഉഴുന്ന് മുതലായവ കൂടാതെ പഴങ്ങൾ, പച്ചക്കറികൾ, നാടൻ കോഴി, പശു, മൽസ്യം, പാൽ, തേൻ, ഉൾപ്പെടെ ഒരു വീട്ടിലേക്കു ആവശ്യമായ എല്ലാം തന്നെ എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട്ടിൽ തുടക്കം കുറിച്ച നാട്ടുചന്തയിൽ ലഭ്യമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഏക പാടശേഖരമായ കാപ്പുകയം പാടശേഖരത്തിൽ നിന്നുമാണ് നെല്ല് , എള്ള്, പയർ, ഉഴുന്ന് മുതലായ കൃഷി ചെയ്തു ഉല്പാദിപ്പിക്കുന്നത്. “എലിക്കുളം റൈസ്” എന്ന പേരിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന അരിയുടെ ചോറിന് രുചി ഏറെയാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

എലിക്കുളം പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ മേൽനോട്ടത്തിൽ തളിർ പച്ചക്കറി ഉൽപാദക സംഘമാണു നാട്ടുചന്തയുടെ സംഘാടകർ. വ്യാഴാഴ്ച രാവിലെ 9.30നു ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ നാട്ടുചന്ത ഉദ്യോഗികമായി ഉദ്ഘാടനം ചെയ്തു . എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി സമ്മളനത്തിനിൽ അധ്യക്ഷത വഹിച്ചു .

തനി നാടൻ സാധനങ്ങൾ ന്യായവിലയ്ക്ക് ഇടനിലക്കാർ ഇല്ലാതെ വാങ്ങാനും തറവാടക നൽകാതെ വിൽക്കാനും നാട്ടുചന്തയിൽ അവസരം ലഭിക്കും. പഴയ തലമുറയ്ക്ക് ആവേശവും പുതുതലമുറയ്ക്കു പുതുമയുമാകുന്ന നാട്ടുചന്തയിൽ ഉദ്‌ഘാടന ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യദിവസം കാസർകോട് കുള്ളൻ പശുകിടാവിനെ വിൽക്കുവാൻ നടത്തിയ ലേലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി 22,500 രൂപയ്ക്കു ലേലത്തിൽ പിടിച്ചു. വാശിയേറിയ ലേലം വിളിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിയും വൈസ് പ്രസിഡണ്ട് മാത്യു ടി ആനിത്തോട്ടവും തമ്മിൽ മത്സരിച്ചാണ് ലേലം വിളി നടത്തിയത്. നിയുക്ത കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ലേലം വിളി നിയന്ത്രിച്ചു.

എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 8 മുതൽ നാട്ടുചന്തയിൽ കാർഷിക ഉൽപന്നങ്ങൾ സ്വീകരിക്കും. വിഷരഹിത നാടൻ ഉൽപന്നങ്ങളുടെ ചില്ലറ വിതരണശാലയും പ്രവർത്തിക്കും. 10.30നു പരസ്യലേലം വഴിയാകും ഉൽപന്നങ്ങൾ കൈമാറ്റം ചെയ്യുക. എത്ര അളവിലുള്ള ഏത് ഉൽപന്നവും വിപണനം ചെയ്യാനാകും എന്നതാണ് ഈ പരമ്പരാഗത നാട്ടുരീതിയുടെ ആകർഷകത്വം.

നാ​ട്ടു​ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്ത ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ കാ​സ​ര്‍​കോ​ഡ് കു​ള്ള​ന്‍ ഇ​ന​ത്തി​ല്‍​പെ​ട്ട പ​ശു​ക്കി​ടാ​വി​നെ അ​ധ്യ​ക്ഷ​യാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി. സു​മം​ഗ​ലാ​ദേ​വി​ക്ക് ലേ​ല​ത്തി​ലൂ​ടെ വി​ല​യു​റ​പ്പി​ച്ച് ന​ല്‍​കി​യാ​ണ് നാ​ട്ടു​ച​ന്ത​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് ജാ​ന്‍​സി കെ. ​കോ​ശി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കു​രു​വി​ക്കൂ​ട് എ​സ്ഡി​എ​ല്‍​പി​എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍ കൊ​യ്ത്തു​പാ​ട്ടി​ന്‍റെ ആ​ര​വ​മൊ​രു​ക്കി. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ര്‍ എം. ​റെ​ജി​മോ​നെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഇ.​ആ​ര്‍. സു​ശീ​ല​ന്‍ പ​ണി​ക്ക​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യു ആ​നി​ത്തോ​ട്ടം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജ​ന്‍ തൊ​ടു​ക, റോ​സ്മി ജോ​ബി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ശീ​ല എ​ബ്ര​ഹാം, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്, ലൗ​ലി ടോ​മി, ജെ​യിം​സ് ജീ​ര​ക​ത്തി​ല്‍, ടോ​മി ക​പ്പ​ലു​മാ​ക്ക​ല്‍, സു​ജാ​ത ദേ​വി, ഇ​ള​ങ്ങു​ളം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ​ൻ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ നി​സ ല​ത്തീ​ഫ്, ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ക​ണ്ണ​മു​ണ്ട​യി​ല്‍, വി.​എ​സ്. സെ​ബാ​സ്റ്റ്യ​ന്‍ വെ​ച്ചൂ​ര്‍, ജോ​ര്‍​ജ് ജോ​സ​ഫ് മൊ​ണാ​ലി​സ, എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്. ഷാ​ജി, ജ​സ്റ്റി​ന്‍ മ​ണ്ഡ​പ​ത്തി​ല്‍, വി.​എ​സ്. പ​ങ്ക​ജാ​ക്ഷ​ന്‍ നാ​യ​ര്‍, ജോ​ര്‍​ജ്കു​ട്ടി പ​ന​ച്ചി​ക്ക​ല്‍, സ​ക്ക​റി​യ ഇ​ട​ശേ​രി​പ​വ്വ​ത്ത്, സാ​ബി​ച്ച​ന്‍ പാം​പ്ലാ​നി​യി​ല്‍, ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ ഞാ​റ​ക്ക​ല്‍, ജോ​ര്‍​ജ് മ​ണ്ഡ​പ​ത്തി​ല്‍, അ​നി​ല്‍​കു​മാ​ര്‍ മ​ഞ്ച​ക്കു​ഴി, കെ.​ടി. ഫി​ലി​പ്പ് കു​ന്ന​ത്തു​പു​ര​യി​ല്‍, ജി​ബി​ന്‍ വെ​ട്ട​ത്ത്, സോ​ണി ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍, രാ​ഹു​ല്‍ കൂ​രാ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

——————–

എലിക്കുളം നാട്ടുചന്തയിൽ നിന്നും രസകകമായ ഒരു ലേലം വിളി ..

എലിക്കുളം പഞ്ചായത്തിലെ കുരുവിക്കൂട്ടിൽ ആരംഭിച്ച നാട്ടു ചന്തയുടെ ഉദ്‌ഘാടനത്തിനു ശേഷം നടന്ന വാശിയേറിയ ലേലം വിളിയിൽ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവിയും വൈസ് പ്രസിഡണ്ട് മാത്യു ടി ആനിത്തോട്ടവും തമ്മിൽ മത്സരിച്ചു ലേലം വിളി നടത്തി കാസർകോട് കുള്ളൻ പശുക്കിടാവിനു വേണ്ടിയായിരുന്നു ലേലം നടത്തിയത്. നിയുക്ത കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ലേലം വിളി നിയന്ത്രിച്ചു .. വാശിയേറിയ, രസകരമായ ആ ലേലം വിളി ഇവിടെ കാണുക ..

..
.