പ്രസംഗമത്സരത്തിന് അപേക്ഷിക്കാം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ പുറപ്പാട് , വാഴൂർ നോവൽറ്റി ക്ലബ് ലൈബ്രറി, മാനവോദയ ചാരിറ്റബിൾ സൊസൈറ്റി, എന്നിവയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികൾക്കായി മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ‌ പ്രസംഗ മത്സരം ജനുവരിയിൽ നടത്തും. വിജയികൾക്കു കാഷ് അവാർഡും ട്രോഫിയും നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94475 73052 എന്ന ഫോണിലോ noveltyvazhoor@gmail.com എന്ന ഇ-മെയിലോ 31നകം പേര് റജിസ്റ്റർ ചെയ്യണം.