കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറായിരത്തിലേറെ ഫലവൃക്ഷതൈകൾ വിതരണം ചെയതു

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറായിരത്തിലേറെ  ഫലവൃക്ഷതൈകൾ വിതരണം ചെയതു


കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 6,100 ഫലവൃക്ഷതൈകൾ വിതരണം ചെയതു. ടൗൺ ഹാൾ പരിസരത്ത് വൃക്ഷത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ്, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ പാതയോരങ്ങളിൽ ഫലവൃക്ഷത്തൈകളും തണൽമരങ്ങളും നടും.
വൈസ് പ്രസിഡന്‍റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. സജിൻ വട്ടപ്പളളി, ടോംസ് ആന്‍റണി, റെജി ഒ.വി, നൈനാച്ചൻ വാണിയപ്പുരയ്ക്കൽ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.