ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തെങ്ങിൻ തൈകൾ വിതരണം ചെയ്തു


മുണ്ടക്കയം: കോരുത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോരുത്തോട് പഞ്ചായത്തിലെ സ്കൂളുകളിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്തു. ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോരുത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എം രാജേഷ് സെന്റ് ജോർജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ തോമസ് കണ്ടപ്ലാക്കലിന് തെങ്ങിൻ തൈകൾ നൽകിക്കൊണ്ട് പദ്ധതിയുടെ ഉത്‌ഘാടനം നിർവഹിച്ചു. ബാങ്ക് മുൻ പ്രസിഡന്റുമാരായ പി.കെ സുധീർ, കുര്യൻ ജോസഫ്, അംഗങ്ങളായ എം.ആർ ഷാജി മങ്കുഴിയിൽ, സെക്രട്ടറി ബാബു മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.