“ഭൂമിക്കായ് ഒരുമ” ; ഡിവൈ.എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

“ഭൂമിക്കായ് ഒരുമ” ; ഡിവൈ.എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: ഡിവൈ.എഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “ഭൂമിക്കായ് ഒരുമ” എന്ന സന്ദേശമുയർത്തി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ചിറ്റാർപുഴ പുനർജനി പദ്ധതിയുടെ ഭാഗമായി നവീകരിച്ച പൂതക്കുഴി പടപ്പാടി തോടിന്റെ തീരത്ത് വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച്, പുഴ സംരക്ഷണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു.

ബ്ലോക് പ്രസിഡണ്ട് ബി.ആർ.അൻഷാദ് അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം എം.എ.റിബിൻ ഷാ, ബ്ലോക് സെക്രട്ടറി അജാസ് റഷീദ്, ബിബിൻ ബി.ആർ, പ്രവീൺ, അനീസ്, ഹരിതകേരളം മിഷൻ പ്രതിനിധികളായ വിപിൻ രാജു, അൻഷാദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.