പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നാടാകെ..

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ നാടാകെ..

എരുമേലി : പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം എരുമേലി കൃഷിഭവനിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു. 23 വാർഡുകൾക്കും പ്ലാവ്, കറിവേപ്പില തൈകൾ കൃഷി ഭവനിൽ വിതരണം ചെയ്തു. ചെമ്പകത്തുങ്കൽ റോട്ടറി ക്ലബ്ബ് ഭാഗത്തെ പച്ചത്തുരുത്ത് പുഴയോരം പദ്ധതി സ്ഥലത്ത് വൃക്ഷതൈ നട്ട് പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ തൈ നടീൽ ഉത്ഘാടനം നിർവഹിച്ചു. വാർഡ് അംഗം ജസ്‌ന നജീബ്, എം എ നിഷാദ് എന്നിവർ നേതൃത്വം നൽകി.

വ്യാപാരി വ്യവസായി സമിതി എരുമേലി യുണിറ്റ് നടത്തിയ പരിസ്ഥിതി ദിനാചരണവും തൈ നടീലും സിപിഎം ഏരിയ കമ്മറ്റി അംഗം പി ഷാനവാസ്‌ ഉത്ഘാടനം ചെയ്തു. പി എ ഇർഷാദ്, ഹരികുമാർ, സിയാദ്, ജോസ് മോൻ തുടങ്ങിയവർ നേതൃത്വം നൽകി. ഐഎൻടിയുസി യുവജന വിഭാഗം സംഘടിപ്പിച്ച ശുചീകരണവും തൈ നടീലും ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സോജി ഉലഹന്നാൻ, ഷിബു ഐരേക്കാവിൽ, റെജി അമ്പാറ, ജോൺസൺ പുന്നമൂട്ടിൽ, ബിനു നിരപ്പേൽ, ബോബൻ പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. സിപിഎം മുക്കൂട്ടുതറ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തൈ നടീലും ശുചീകരണവും നടന്നു. നേതാക്കളായ തങ്കമ്മ ജോർജ്കുട്ടി, കെ സി ജോർജ്കുട്ടി, എം വി ഗിരീഷ്‌കുമാർ, പി ആർ സാബു, റാഫി തുമരംപാറ തുടങ്ങിയവർ നേതൃത്വം നൽകി. കെഎസ്‌യു യുണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വൃക്ഷ തൈകളുടെ നടീൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉത്ഘാടനം ചെയ്തു. സെനോ ടി ജോൺസൺ, സിഫിൻ ബാബു, നിതിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം പ്രസിഡന്റ് പി ഡി ദിഗീഷ് ഉത്ഘാടനം ചെയ്തു. റിൻസ് വടക്കേടത്ത്, പി കെ കൃഷ്ണകുമാർ നേതൃത്വം നൽകി. അരങ്ങ് കലാ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഫല വൃക്ഷ തൈകൾ സൗജന്യമായി വിതരണം ചെയ്തു. സി ആർ ശ്യാം, മിഥുൻ മോഹൻ, അനസ് ഷുക്കൂർ, എന്നിവർ നേതൃത്വം നൽകി. സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്ന തൈ വിതരണം ശ്രീജിത്ത്‌ രതീഷ് ഉത്ഘാടനം ചെയ്തു.