എരുമേലിയിൽ കാർ ക്രെയിനിലേക്ക് കാർ ഇടിച്ച് കയറി ദമ്പതികൾ മരിച്ചു

എരുമേലിയിൽ  കാർ ക്രെയിനിലേക്ക് കാർ ഇടിച്ച് കയറി ദമ്പതികൾ മരിച്ചു

എരുമേലി: അർബുദ ചികിത്സയ്ക്ക് തിരുവനന്തപുരം ആർ സി സിയിൽ പോയി മടങ്ങി വരുന്ന വഴിയ്ക്ക് , എരുമേലി കനകപ്പലത്ത് വച്ചുണ്ടായ ദാരുണ അപകടത്തിൽ ദമ്പതികൾ മരിച്ചു. എതിർ ദിശയിൽ നിന്നും വന്ന ക്രെയിനിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. വാഹനമോടിച്ചിരുന്ന ഡ്രൈവർ ഓട്ടത്തിനിടെയിൽ മയങ്ങി പോയതാണ് അപകടകാരണമെന്ന് അനുമാനിക്കുന്നു.

ഇടുക്കി നെടുങ്കണ്ടം ബാലഗ്രം സ്വദേശികളായ കൂടത്തിങ്കൽ വീട്ടിൽ വിദ്യാധര കുറുപ്പും (65) , ഭാര്യ ശാന്തകുമാരിയുമാണ്(60) അപകടത്തിൽ മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന ക്രെയിനിലേക്ക് കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനമോടിച്ചിരുന്ന ബാലഗ്രാം സ്വദേശി രാഗസുധയിൽ രാജീവ് (25) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ചികിത്സ കഴിഞ്ഞു തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും തിരിച്ച് ബാലഗ്രാമിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.

വാഹനമോടിച്ചിരുന്ന രാജീവ് ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ദമ്പതികളുടെ മൃതദേഹം കാഞ്ഞിരപ്പ ള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു .