എരുമേലി വിമാനത്താവളം: സ്പെഷൽ ഓഫിസർ ഉടൻ, പ്രവർത്തനങ്ങൾ വേഗത്തിലാകും

എരുമേലി : വിമാനത്താവളം നിർമാണ പദ്ധതിക്കായി സ്പെഷൽ ഓഫിസറെ നിയമിക്കുന്നു. വ്യോമയാന രംഗത്ത് പ്രവർത്തന പരിചയമുള്ള വിദഗ്ധനെ നിയമിക്കാനാണ് തീരുമാനം. ഇതിനു പറ്റിയ മൂന്നു പേരുടെ പട്ടിക കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി മുഖ്യമന്ത്രിക്കു കൈമാറി.

അടുത്ത ദിവസം നിയമന ഉത്തരവ് പുറത്തിറങ്ങും. മുഴുവൻ സമയ സ്പെഷൽ ഓഫിസർ ചുമതല എൽക്കുന്നതോടെ വിമാനത്താവളം സംബന്ധിച്ച പ്രവർത്തനങ്ങൾ വേഗത്തിലാകും. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടിക്രമങ്ങളാണ് ഇനി മുന്നോട്ടു പോകേണ്ടത്.

നിർദിഷ്ട എരുമേലി വിമാനത്താവളത്തെപ്പറ്റിയുള്ള പ്രാഥമിക പഠന റിപ്പോർട്ട് കൺസൽട്ടൻസിയായ ലൂയിസ് ബഗ്ർ കമ്പനി സർക്കാരിന് സമർപ്പിച്ചിരുന്നു. വിമാനത്താവള നിർമാണത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള പാരിസ്ഥിതിക അനുമതിക്കായി ശ്രമം കഴിഞ്ഞ വര്ഷം തന്നെ തുടങ്ങിയിരുന്നു. തുടങ്ങി.

ടൗണിൽ നിന്ന് മൂന്നു കിലോമീറ്റർ മാറി ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവളത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലം. പരിസ്ഥിതി പ്രശ്നങ്ങൾ‌ ഇല്ലാത്തതാണ് ഈ സ്ഥലമെന്നാണ് ആദ്യ വിലയിരുത്തൽ‌. ഇതിനു പുറമേ കുടിയൊഴിപ്പിക്കൽ, കാറ്റിന്റെ ഗതി അടക്കമുള്ള പ്രശ്നങ്ങളും തീരെ കുറവാണ്. ഇതെല്ലാം കാണിച്ചാണ് കമ്പനി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വലിയ കുന്നുകളോ സമീപപ്രദേശങ്ങളിൽ ലാൻഡിങ് അടക്കമുള്ള കാര്യങ്ങളിൽ ഭീഷണിയാവുന്ന ഘടകങ്ങളോ ഇല്ല എന്നതും അനുകൂലഘടകമാണ്.

എരുമേലിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വിമാനത്താവള പദ്ധതിക്ക്‌ തുടക്കം കുറിക്കണമെന്ന്‌ കഴിഞ്ഞ ജൂലൈ മാസത്തിൽ എരുമേലി ഗ്രാമപഞ്ചായത്ത്‌ കമ്മറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രമേയം. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. എസ്‌. കൃഷ്‌ണകുമാറാണ്‌ ഇത്‌ സംബന്ധിച്ച്‌ പ്രമേയം അവതരിപ്പിച്ചത്‌.

ചെറുവള്ളി ഏസ്‌റ്റേറ്റില്‍ നിര്‍മ്മിക്കാനുദേശിക്കുന്ന വിമാനത്താവളം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന്‌ പഞ്ചായത്ത്‌ യോഗം പ്രമേയത്തിലൂടെ സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കും വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും എരുമേലി വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും.
ജില്ലയുടെ കിഴക്കന്‍ മേഖലയ്‌ക്ക്‌ വിമാനത്താവളം ഏറെ പ്രയോജനം ചെയ്യുമെന്നും പ്രമേയത്തില്‍ പറയുന്നു. മധ്യതിരുവിതാംകൂറിലെ വിമാനത്താവള പദ്ധതിയ്‌ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ എരുമേലി ചെറുവള്ളി എസ്‌റ്റേറ്റെന്ന്‌ പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്‌ഥാന സര്‍ക്കാരും ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം വേണമെന്ന്‌ അനുകൂലമായ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ സ്‌ഥലം സംബന്ധിച്ച്‌ തര്‍ക്കം നില നില്‍ക്കുന്നതോടെ വിമാനത്താവള പദ്ധതി മന്ദഗതിയിലായി.
സ്‌ഥലം കൈവശം വച്ചിരിക്കുന്ന എസ്‌റ്റേറ്റ്‌ മാനേജ്‌മെന്റ്‌ ആദ്യം സ്‌ഥം നല്‍കാമെന്ന്‌ നിലപാട്‌ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട്‌ സ്‌ഥലം വിട്ടു നല്‍കില്ലെന്ന്‌ നിലപാടിലുറച്ചു. ഇതോടെ സ്‌ഥലം ഏറ്റെടുപ്പ്‌ എളുപ്പത്തിലാകില്ല. ഈ സാഹചര്യത്തിലാണ്‌ പഞ്ചായത്ത്‌ പ്രമേയം അവതരിപ്പിച്ചത്.

നിർദിഷ്ട എരുമേലി വിമാനത്താവളത്തിന് ഉദ്ദേശിച്ചിരുന്ന 2260 ഏക്കർ ഭൂമി വിട്ടുകൊടുക്കാനില്ലന്ന് ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയതോടെ പദ്ധതിക്ക് മുന്നിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഹാരിസൺ വിറ്റ ഭൂമി എന്ന നിലയിൽ ഇവിടത്തെ സ്ഥലത്തിന്റെ അവകാശം സ്ഥാപിച്ചുകിട്ടാൻ സർക്കാർ സിവിൽ കോടതിയെ സമീപിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

ശബരിമലയെ തകർക്കാനാണ് വിമാനത്താവളം എന്ന ആരോപണം ഉയർന്നതോടെ സഭ ഭൂമി നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്സ് ചർച്ചിനാണെന്ന് ഹാരിസൺ വ്യക്തമാക്കിയ സാഹചര്യത്തിൽ അവർ ഭൂമി വിൽക്കാതെ പദ്ധതിക്ക് ഉപയോഗിക്കാനാവില്ല. ഭൂമി സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുത്താൽ നിയമനടപടികൾ ഉണ്ടാകാം. നിലവിൽ ഭൂമിയുടെ അവകാശം ഉറപ്പിക്കാൻ ബിലീവേഴ്സ് ചർച്ച് നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലും തീർപ്പ് വരേണ്ടിവരും.

500 മുതൽ 700 ഏക്കർവരെ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടത്. സാധ്യതാ പഠനം നടത്തിയ ഏജൻസികൾ പദ്ധതി ലാഭകരമാകും എന്നാണ് വിലയിരുത്തിയത്. മാസപൂജാസമയത്തും തീർഥാടനകാലത്തും വിഷു, ഒാണം ഉത്സവകാലത്തും വിമാനത്തെ ആശ്രയിച്ച് തീർഥാടനത്തിന് വരുന്നവരെക്കൊണ്ടുതന്നെ പദ്ധതി വിജയമാകും എന്നാണ് അവർ പറഞ്ഞത്.

അമേരിക്കയിലെ ലൂയി ബർഗർ കമ്പനി സാധ്യതാ പഠനം നടത്തി പദ്ധതി നടപ്പാക്കാവുന്നതാണെന്ന് ശുപാർശ നൽകിയിരുന്നു. വ്യോമയാന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും പദ്ധതി പരിശോധിച്ച് അനുകൂല അഭിപ്രായം നൽകി. വിമാനത്താവള പദ്ധതിക്ക് അനുകൂലമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു.

പദ്ധതി നടപ്പാക്കാൻ സാധ്യതാ പഠന റിപ്പോർട്ടിനൊപ്പം ഭൂമിയുടെ ലഭ്യതകൂടിച്ചേർത്ത് സംസ്ഥാനം കേന്ദ്രസർക്കാരിനെ സമീപിക്കണം. പരിസ്ഥിതി ആഘാതപഠനം, സാമൂഹികാഘാതപഠനം, സാമ്പത്തിക സാധ്യതാപഠനം എന്നിവ ഇനി നടക്കണം. നാവികസേന, വ്യോമസേന, വ്യോമഗതാഗത മന്ത്രാലയം, കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ അനുമതി നേടണം.

ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് നിര്‍ദിഷ്ട എരുമേലി വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭൂസമരമുന്നണി സമരം നടത്തുന്നുണ്ട് . ഹാരിസണ്‍ മലയാളം കമ്ബനി അനധികൃതമായി കെ.പി യോഹന്നാന് വില്‍പ്പന നടത്തിയ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പിടിച്ചെടുത്ത് ഭൂരഹിത ദരിദ്രകര്‍ഷകര്‍ക്ക് വിതരണം ചെയ്യുക, വിദേശ കമ്ബനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായി രാജമാണിക്യം കമ്മീഷന്‍ കണ്ടെത്തിയ 5.25 ലക്ഷം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യുക തുടങ്ങിയയാണ് അവരുടെ ആവശ്യങ്ങൾ

സ്വാതന്ത്ര്യലബ്ദിയെ തുടർന്ന് ബ്രീട്ടീഷ് കമ്പനികൾ കൈമാറിപ്പോയ തോട്ടങ്ങൾ ഏറ്റെടുക്കണമെന്ന് രാജമാണിക്യം കമ്മറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത്തരത്തിൽ അഞ്ച് ലക്ഷത്തോളം ഏക്കർ ഭൂമിയാണ് പല ഉടമകളുടെ കൈകളിലായുള്ളത്. അവർ ഈ ഭൂമി സ്വന്തമെന്ന നിലയിൽ കൈയിൽവച്ച് അനുഭവിക്കുകയാണ്. രാജമാണിക്യം കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ അഞ്ചുലക്ഷം ഏക്കറിൽ 38,000 ഏക്കർ ഭൂമി ഏറ്റെടുത്തു. ഇതിൽ ഉൾപ്പെട്ടതാണ് 2000 എക്കർ വരുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് എന്നും, അതിനാൽ കോടതിയുടെ തീരുമാനം നിലനിൽക്കുമ്പോൾ എരുമേലി എസ്‌റ്റേറ്റ് ഏറ്റെടുക്കാനും വിമാനത്താവളം ആരംഭിക്കാനും അതിൽ തോട്ടം ഉടമയ്ക്ക് പങ്കാളിത്തം കൊടുക്കാനുമുള്ള നീക്കത്തിനു പിന്നിൽ വൻ അഴിമതിയുണ്ട് എന്ന് ബി ജെ പി ആരോപിക്കുന്നു. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലൂടെ ഉടമയ്ക്ക് കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സർക്കാർതന്നെ സമ്മതിച്ചുകൊടുക്കുകയാണ് എന്നും അവർ ആരോപിക്കുന്നു. റബറും മറ്റു ചില വിളകളും തോട്ടം വിളയായി പരിഗണിക്കുന്നതു കൊണ്ടാണ് പല എസ്റ്റേറ്റുകളും വൻകിട കമ്പനികൾവരെ തട്ടിയെടുത്തത്. ചെറുവള്ളി എസ്റ്റേറ്റിൽ ഉടമാവകാശം സർക്കാർതന്നെ സ്ഥാപിച്ചു നൽകുന്നത് സംസ്ഥാനത്ത് ഇത്തരത്തിലുള്ള അഞ്ച് ലക്ഷം ഏക്കർ ഭൂമിയുടേയും ഉടമാവകാശം അത് കൈവശം വച്ചിരിക്കുന്നവർക്ക് അനുവദിച്ചു നൽകുന്നതിനു തുല്യമാണ് എന്നും ബി ജെ പി പറയുന്നു.

മധ്യകേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കുന്ന എരുമേലി വിമാനത്താവള പ്രഖ്യാപനത്തെ തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് മാഫിയ എരുമേലിയില്‍ പിടിമുറുക്കി കഴിഞ്ഞു .എരുമേലി, മുക്കട, മൂക്കുട്ടുതറ, ചെറുവള്ളി റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ഇടനിലക്കാര്‍ ഭൂമി വാങ്ങുന്നതിനായി ഇറങ്ങിതിരിച്ചിരിക്കുകയാണ്. ചെറുവള്ളി എസ്റ്റേറ്റിലെ 2268 ഏക്കറാണ് വിമാനത്താവളത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കൊല്ലം- തേനി ദേശീയ പാതയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് നിര്‍ദിഷ്ട വിമാനത്താളഭൂമി. 2500 കോടി രൂപയാണ് പദ്ധതി ചെലവ്. സ്വകാര്യവ്യക്തികളില്‍ നിന്നും ഓഹരിയിലൂടെയും പണം കണ്ടെത്താനാണ് നീക്കം.

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റബര്‍ എസ്റ്റേറ്റുകളിലൊന്നാണ് ഇത്. ഹാരിസണ്‍ ഉടമസ്ഥതയിലുളള ഈ സ്ഥലം ആര്‍പിജി ഗോയങ്ക വഴി ബിലീവേഴ്‌സ് ചര്‍ച്ച് കൈവശത്തിലാക്കുകയായിരുന്നു. ഈ ഭൂമി സര്‍ക്കാരിന്റേതാണെന്ന വാദം കേസ് കോടതിയിലെത്തിച്ചിരിക്കുകയാണ്.ബീലിവേഴ്‌സ് ചര്‍ച്ചിന് പണം കൊടുത്ത് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും എതിര്‍ക്കുകയാണ്.

പ്രസ്തുത പ്രദേശം എരുമേലി വില്ലേജ് ഓഫീസിന്റെയും മണിമല വില്ലേജ് ഓഫീസിന്റെയും പരിധിയിലാണ്. ഏരുമേലി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ആധാരം രജിസ്ട്രര്‍ ചെയ്യുന്നത്. \

വിമാനതാവള മേഖലാ പദ്ധതി പ്രഖ്യാപിച്ച ശേഷം ഈ മേഖലയില്‍ ഭൂമി വില്‍പ്പന സജീവമാണ്. നോട്ടു പിന്‍വലിക്കലും റബര് വിലയിടിവും തകര്‍ത്ത സാമ്പത്തിക മേഖലയില്‍ എരുമേലി ആകെ വരണ്ടുണങ്ങിയ അവസ്ഥയിലാണ് വിമാനത്താവളം വരുന്നത്. ഉത്തരേന്ത്യയില്‍ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരും രംഗത്തുണ്ട്. ഫ്‌ളാറ്റ് ഉള്‍പ്പടെയുളള വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായും സ്ഥലം വാങ്ങുന്നുണ്ട്.

ചെറുവള്ളി എസ്റ്റേറ്റ്‌ മേഖലയിലെ മുക്കട കനകപാലം എന്നിവിടങ്ങളിലെ ഭൂമിയിലാണ് റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ കണ്ണുവചിരികുന്നത്. ഇതില്‍ പല ഭൂമിക്കും വില്ല പറഞ്ഞു അഡ്വാന്‍സും കൊടുത്തു തുടങ്ങി. വിമാനത്താവളം വന്നാല്‍ പ്രദേശത്തെ ഭൂമികു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍കായി സര്‍കാര്‍ പിടിചെടുകുമെന്നും സര്‍കാര്‍ നിച്ചയികുന്ന തുക കുറവയിരികുമെന്നും ഇവര്‍ പ്രചരണം അഴിച്ചു വിട്ടിരിക്കുകയാണ്. അതുകൊണ്ട് ഇപ്പോള്‍ ഭൂമി കിട്ടുന്ന വിലയ്ക്ക് വിറ്റാല്‍ നേട്ടമുണ്ടാകാനാണ് ഇവര്‍ ആവശ്യപെടുന്നത്. ഇങ്ങനെ പ്രചരണങ്ങള്‍ ജനങ്ങള്‍കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാകുന്നത്. പലരും സ്ഥലം വിലക്കാന്‍ മനസികമായ് തയാറെടുത്തു കഴിഞ്ഞു.