എരുമേലി ചന്ദനക്കുടം 11ന് , പേട്ടതുള്ളൽ 12ന് .. ഒരുക്കങ്ങൾ പൂർത്തിയായി.

എരുമേലി ചന്ദനക്കുടം 11ന് , പേട്ടതുള്ളൽ 12ന് .. ഒരുക്കങ്ങൾ പൂർത്തിയായി.

എരുമേലി ചന്ദനക്കുടം 11ന് , പേട്ടതുള്ളൽ 12ന് .. ഒരുക്കങ്ങൾ പൂർത്തിയായി..

എരുമേലി : പ്രശസ്തമായ എരുമേലി പേട്ടതുള്ളലിനും ചന്ദനക്കുടഘോഷങ്ങൾക്കും ഒരുക്കങ്ങൾ പൂർത്തിയായി. 11 ന് ചന്ദനക്കുടവും , 12 ന് അമ്പലപ്പുഴ – ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലും നടക്കും. ജില്ലാ കളക്ടറും, ജില്ലാ പോലിസ് മേധാവിയും എരുമേലിയിൽ ക്യാമ്പ് ചെയ്ത് മേൽനോട്ടം നിർവഹിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ എരുമേലി പഞ്ചായത്തിൽ മദ്യനിരോധനം ജില്ലാ കളക്ടർ ഏർപ്പെടുത്തി.

ചന്ദനക്കുട ഘോഷയാത്രയിലും പേട്ടതുള്ളലിലും എഴുന്നെള്ളിക്കുന്ന ആനകളെ സുരക്ഷിതമായി പരിപാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മയക്കുവെടി വിദഗ്ദർ, എലിഫന്റ് സ്‌ക്വാഡ്, വെറ്ററിനറി സർജൻ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയിലെ സ്റ്റേഷനുകളിലെ പോലീസും വിവിധ ക്യാമ്പുകളിലെ പോലിസ് സംഘവും സുരക്ഷാ ക്രമീകരണങ്ങൾക്കുണ്ടാകും.

ജില്ലാ കളക്ടറും, ജില്ലാ പോലിസ് മേധാവിയും എരുമേലിയിൽ ക്യാമ്പ് ചെയ്ത് മേൽനോട്ടം നിർവഹിക്കും. തഹസിൽദാർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എക്സിക്യൂട്ടീവ് മജിസ്ത്രേട്ടിന്റെ ചുമതലയോടെ മുഴുവൻ സമയ ഡ്യൂട്ടിയിലുണ്ടാകും.

ആലങ്ങാട് സംഘങ്ങളിൽ തർക്കങ്ങളുണ്ടാകാതെ പേട്ടതുള്ളൽ നടത്തുന്നതിന് ധാരണയായിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തിൽ ഇതിനായി ചർച്ച നടത്തിയിരുന്നു. ചന്ദനക്കുടം, പേട്ടതുള്ളൽ ദിനങ്ങളിൽ ആംബുലൻസുകളും മെഡിക്കൽ സംഘവും ടൗണിൽ ക്യാമ്പ് ചെയ്യും. കുടിവെള്ളം, വൈദ്യുതി എന്നിവ മുടക്കമില്ലാതെ 24 മണിക്കൂറും ഉണ്ടാകണമെന്ന് നിർദേശിച്ചിട്ടുണ്ട്. സമാന്തര പാതകളിലൂടെ ഗതാഗതം തിരിച്ചുവിട്ടാണ് ചന്ദനക്കുട റാലിക്കും പേട്ടതുള്ളലിനും ടൗൺ റോഡ് വാഹനവിമുക്തമാക്കി സൗകര്യം ഏർപ്പെടുത്തുക. ഇതിനായി പോലീസും മോട്ടോർ വാഹന വകുപ്പും സമാന്തര പാതകളിൽ പരിശോധന നടത്തി റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫയർ ഫോഴ്‌സിന്റെ യൂണിറ്റിൽ വിവിധ സുരക്ഷാ സജ്ജീകരണങ്ങളും ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.