എ​രു​മേ​ലിയിൽ രാവ് പകലാക്കി അ​ഴ​കേ​കി​യ ചന്ദനക്കുടമഹോത്സവം ..

എ​രു​മേ​ലിയിൽ  രാവ് പകലാക്കി അ​ഴ​കേ​കി​യ ചന്ദനക്കുടമഹോത്സവം ..

എ​രു​മേ​ലിയിൽ രാവ് പകലാക്കി അ​ഴ​കേ​കി​യ ചന്ദനക്കുടമഹോത്സവം ..

എ​രു​മേ​ലി: എരുമേലിയിൽ അരങ്ങേറിയ ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടമഹോത്സവത്തിൽ പങ്കെടുക്കുവാൻ പട്ടണത്തിലെത്തിയത് ആയിരങ്ങൾ. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ഘോ​ഷ​യാ​ത്ര​യ്ക്ക് പ​ച്ച​ക്കൊ​ടി വീ​ശി ദേ​വ​സ്വം​ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം. ​വാ​സു തു​ട​ക്കം​കു​റി​ച്ചു.

ച​ന്ദ​ന​ക്കു​ടാ​ഘോ​ഷ റാ​ലി​ക്ക് തു​ട​ക്ക​മാ​യി ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ആന്റോ ആന്റണി എം പി, എം എൽ എ മാരായ പി സി ജോർജ്, ഡോ. ​എ​ൻ. ജ​യ​രാ​ജ്, രാ​ജു ഏ​ബ്ര​ഹാം, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ആ​ല​പ്പു​ഴ എ​എ​സ്പി കൃ​ഷ്ണ​കു​മാ​ർ, അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മാ​ഗി ജോ​സ​ഫ്, പി.​കെ അ​ബ്ദു​ൾ​ക​രീം, കെ.​ആ​ർ. അ​ജേ​ഷ്, കാഞ്ഞിരപ്പള്ളി തഹസിൽദാർ അജിത് കുമാർ, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​രു​മേ​ലി​യെ​പ്പോ​ലെ മ​ത​മൈ​ത്രി ഉ​ട​യാ​തെ സൂ​ക്ഷി​ക്കാ​ൻ, ച​ന്ദ​ന​ക്കു​ടാ​ഘോ​ഷം പോ​ലെ ഒ​രു​മ നി​റ​യു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു. എ​രു​മേ​ലി​യു​ടെ മ​ത​സൗ​ഹാ​ർ​ദം സ്കൂ​ളു​ക​ളു​ടെ പ​ഠ​ന സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. മൈ​ത്രി​യു​ടെ ഒ​രു​മ പോ​ലെ എ​രു​മേ​ലി​യെ മാ​ലി​ന്യ​ര​ഹി​ത​മാ​ക്കാ​നും ഐ​ക്യ​മു​ണ്ടാ​ക​ണ​മെ​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എ പ്ര​സം​ഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ക്ഷേ​ത്ര​ത്തി​ന്‍റെ ചൈ​ത​ന്യ​വും മ​സ്ജി​ദി​ന്‍റെ​യും പ​ള്ളി​യു​ടെ​യും ധ​ന്യ​ത​യും എ​രു​മേ​ലി​ക്ക് വ​ലി​യ കീ​ർ​ത്തി​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.

ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നടന്ന റാലിയിൽ മൂ​ന്ന് ഗ​ജ​വീ​ര​ന്മാർ അകമ്പടിസേവിച്ചു . ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി​മേ​ളം, പീ​ലി​ക്കാ​വ​ടി, നീ​ല​ക്കാ​വ​ടി, അ​മ്മ​ൻ​കു​ടം, പ​ന്പ​മേ​ളം, സ​ഞ്ച​രി​ക്കു​ന്ന മാ​പ്പി​ള ഗാ​ന​മേ​ള എ​ന്നി​വ അ​ക​ന്പ​ടി​യേ​കി. പേ​ട്ട​ക്ക​വ​ല​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ അ​ജി​ത്കു​മാ​ർ, ഡി​വൈ​എ​സ്പി സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വ​ലി​യ​ന്പ​ല ജം​ഗ്ഷ​നി​ൽ പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പു​ക​ൾ, വ്യാ​പാ​രി​ക​ൾ സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. വ​ലി​യ​ന്പ​ല​ത്തി​ൽ പൂ​ർ​ണ​കും​ഭം ന​ൽ​കി ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു.