എരുമേലിയിൽ ടൗൺ വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു

എരുമേലിയിൽ  ടൗൺ വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ടയ്ന്മെന്റ്  സോണായി പ്രഖ്യാപിച്ചു


എരുമേലിയിൽ ടൗൺ വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ടയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു

എരുമേലി : എരുമേലിയിൽ ടൗൺ വാർഡിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത്‌ റോഡിൽ ശ്രീപാദം പടി മുതൽ മുതൽ വാവർ സ്കൂൾ വരെ കോവിഡ് പ്രതിരോധ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച് റോഡിലെ ഗതാഗതം പോലീസ് പൂർണമായി നിരോധിച്ചു ……ആളുകൾ കൂട്ടം കൂടനൊ വിട്ടിൽ നിന്നും പുറത്തിറങ്ങാനോ പാടുള്ളതല്ല എന്നും പോലീസ് അറിയിച്ചു. .

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ്, , പഞ്ചായത്ത് ഓഫിസ്, സർക്കാർ ആശുപത്രി, പോലീസ് സ്റ്റേഷൻ എന്നിവ ടൗൺ വാർഡിൽ ആണെന്നുള്ളത് കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കണ്ടയ്ന്മെന്റ് സോണിന്റെ നിർവചനം അടുത്തകാലത്ത് പുനർ നിര്ണയിച്ചതിനാൽ, ടൌൺ വാർഡ് മുഴുവനും കണ്ടയ്ന്മെന്റ് സോൺ ആക്കുന്നതിനു പകരം, പഞ്ചായത്ത്‌ റോഡിൽ ശ്രീപാദം പടി മുതൽ മുതൽ വാവർ സ്കൂൾ വരെയാണ് കോവിഡ് പ്രതിരോധ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

രോഗബാധിതരുടെ ബന്ധുക്കളും പെരുവന്താനം സ്വദേശികളുമായ ദമ്പതികൾ രണ്ട് ദിവസം എരുമേലിയിൽ വീട്ടിൽ ഇവർക്കൊപ്പം കഴിഞ്ഞിരുന്നു. ദമ്പതികൾക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചികിത്സയിലാവുകയും ചെയ്തു. ഇതോടെയാണ് ദമ്പതികളുടെ സമ്പർക്ക പട്ടികയിൽ പെട്ട എരുമേലിയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും കോവിഡ് ടെസ്റ്റ്‌ നടത്തിയത്. ഗൃഹനാഥന്റെ ഭാര്യയുടെ റിസൾട്ട് ഇനി ലഭിക്കാനുണ്ട്. ഭാര്യയും മറ്റ് ബന്ധുക്കളും ഉൾപ്പെടെ കുടുംബവുമായി സമ്പർക്കം പുലർത്തിയവർ പോലിസ് നിർദേശപ്രകാരം ക്വാറന്റൈനിലാണ്.

സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ജൻ ഔഷധി മെഡിക്കൽ ഷോപ്പ് ഉൾപ്പെടെയുള്ള ഏതാനും സ്ഥാപനങ്ങളും ചില കടകളും പോലിസ് നിർദേശപ്രകാരം നാല് ദിവസത്തേക്ക് അടച്ചിട്ട് ജോലിക്കാർ ക്വാറന്റൈനിലാണ്. കോവിഡ് സ്ഥിരീകരിക്കപ്പെട്ട ആറ് പേരും ചികിത്സയിലാണെന്നും ആരോഗ്യ നിലയിൽ കുഴപ്പങ്ങളില്ലെന്നും പോലിസ് പറഞ്ഞു.