ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos )

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos )

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി ( video & photos )

എരുമേലി: അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഉത്സവ ലഹരിയിലാഴ്ത്തി. മഹിഷി നിഗ്രഹത്തിന്റെ ചരിത്ര കഥപറയുന്ന എരുമേലിയില്‍ ശരണ മന്ത്രധ്വനികള്‍ ഉയരുന്ന ഇരുസംഘങ്ങളുടെയും പേട്ടതുള്ളൽ എരുമേലിയെ ഭക്തി സാന്ദ്രമാക്കി.

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിച്ചത് .

മാനവമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും മഹനീയമാതൃക നാടിന് സമ്മാനിച്ച് ഭക്തിസാന്ദ്രവും ശരണമന്ത്ര മുഖരിതവുമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ എരുമേലിയില്‍ നിറഞ്ഞാടി. ഭക്തിയുടെ നിറവില്‍ എല്ലാം മറന്ന് അയ്യപ്പഭക്തസംഘങ്ങള്‍ ആനന്ദ നൃത്തത്തില്‍ ആറാടിയപ്പോള്‍ നാടിന് ഒരിക്കല്‍കൂടി അവിസ്മരണീയ അനുഭവമായി മാറി.

നീലാകാശ വിശാലതയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്‍ ഉച്ചപൂജകഴിഞ്ഞ് എത്തുന്നുവെന്ന വിശ്വാസ മഹിമയ്ക്ക് കരുത്തേകാന്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നതോടെ ശരണാരവങ്ങള്‍ക്കിടയില്‍ പേട്ട കൊച്ചമ്പലത്തില്‍ നിന്നും സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനിയരായ അമ്പലപ്പുഴ സംഘം ശരീരമാസകലം നിറങ്ങള്‍ വാരിവിതറി ഗജവീരന്‍മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പേട്ടതുള്ളല്‍ ആരംഭിച്ചു.

സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ നേതൃത്വം നല്‍കിയ ഭക്തസംഘം തൊട്ട് എതിര്‍ വശത്ത് സ്ഥിതി ചെയ്യുന്ന നൈനാര്‍ മസ്ജിദില്‍ എത്തി. മസ്ജിദ് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ പേട്ടതുള്ളല്‍ സംഘത്തെ പുഷ്പവൃഷ്ടി നടത്തി കളഭം നെറ്റിയില്‍ ചാര്‍ത്തി പച്ചഷാള്‍ അണിയിച്ച് സ്വീകരിച്ചു. നയനമനോഹരമായ ഈ കാഴ്ച ജാതിമത വേലിക്കെട്ടുകള്‍ എത്ര ശക്തമായാലും വേര്‍തിരിക്കാന്‍ ആവാത്ത വിധം അത്രമേല്‍ ഇഴയടുപ്പമുള്ള ദൃഢമായ ആത്മബന്ധമാണ് സ്വാമി അയ്യപ്പനും വാവരും തമ്മിലുള്ളതെന്ന ചരിത്ര സത്യത്തിന് നേര്‍ക്കാഴ്ചയാവുന്നു. ഭഗവാന്റെ തിടമ്പുവഹിച്ച ഗജവീരന്‍ ഉള്‍പ്പെടെയുള്ളവര്‍ നൈനാര്‍ മസ്ജിദിനെ വലം വച്ച് ആദരപൂര്‍വ്വം വാവരുസ്വാമിയുടെ പ്രതിനിധിയെയും കൂടെക്കൂട്ടി പേട്ടതുള്ളല്‍ പാതയിലൂടെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു.

ആദ്യാവസാനം ഒരേതാളത്തില്‍ ഒരുമനസോടെ നിറഞ്ഞാടിയെത്തിയ സംഘത്തിന് ഭക്തസമൂഹം കൈകള്‍ കോര്‍ത്തു. വലിയമ്പലത്തില്‍ എത്തിച്ചേര്‍ന്ന അമ്പലപ്പുഴ സംഘം ക്ഷേത്രത്തിന് വലം വച്ച് ഭഗവാന്‍ അയ്യപ്പനെ തൊഴുതതോടെ അമ്പലപ്പുഴ പേട്ടതുള്ളലിന് സമാപനമായി.

പിന്നീട് ഉച്ചകഴിഞ്ഞ് ആകാശനീലിമയില്‍ വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വിശ്വാസി സമൂഹത്തിന്റെ ശരണം വിളികള്‍ക്കിടയില്‍ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചു. ശരീരമാസകലം ഭസ്മവും ചന്ദനവും അണിഞ്ഞ് ആലങ്ങാട്ട് സംഘം നടത്തിയ പേട്ടതുള്ളല്‍ കാണാന്‍ തെരുവോരത്ത് ജനസഞ്ചയം കാത്തുനിന്നു.

വെള്ളതോര്‍ത്ത് ഉടുത്ത് ചടുലതാളങ്ങളില്‍ തുള്ളിയ സംഘത്തോടൊപ്പം നീങ്ങിയ ഗജവീരനും കാവടിയാട്ടവും ചെണ്ടമേളവും ഉടുക്ക് കൊട്ടിപാട്ടും പേട്ടതുള്ളലില്‍ വിസ്മയാനുഭവമായി. വാവരുസ്വാമി അമ്പപ്പുഴ സംഘത്തോടൊപ്പം പുറപ്പെട്ടുവെന്ന വിശ്വസിക്കപ്പെടുന്നതിനാല്‍ സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനിയരായ ആലങ്ങാട്ട് സംഘം മസ്ജിദില്‍ പ്രവേശിച്ചില്ല. കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെട്ട സംഘം പേട്ടതുള്ളല്‍ പാതയിലൂടെ എരുമേലി ധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ എത്തി വലം വച്ച് ധര്‍മ്മ ശാസ്താവിനു മുന്നില്‍ തൊഴുതതോടെ ആലങ്ങാടു സംഘത്തിന്റെ പേട്ടതുള്ളലും സമാപിച്ചു..

വീഡിയോ കാണുക : goo.gl/Sk4Qsy

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളൽ (വീഡിയോ)

എരുമേലി: അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഭക്തിസാന്ദ്രമാക്കി. മഹിഷി നിഗ്രഹത്തിന്റെ ചരിത്ര കഥപറയുന്ന എരുമേലിയില്‍ ശരണ മന്ത്രധ്വനികള്‍ ഉയരുന്ന ഇരുസംഘങ്ങളുടെയും പേട്ടതുള്ളൽ എരുമേലിയെ ഭക്തി സാന്ദ്രമാക്കി.അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിച്ചത് .മാനവമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും മഹനീയമാതൃക നാടിന് സമ്മാനിച്ച് ഭക്തിസാന്ദ്രവും ശരണമന്ത്ര മുഖരിതവുമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ എരുമേലിയില്‍ നിറഞ്ഞാടി. ഭക്തിയുടെ നിറവില്‍ എല്ലാം മറന്ന് അയ്യപ്പഭക്തസംഘങ്ങള്‍ ആനന്ദ നൃത്തത്തില്‍ ആറാടിയപ്പോള്‍ നാടിന് ഒരിക്കല്‍കൂടി അവിസ്മരണീയ അനുഭവമായി മാറി.നീലാകാശ വിശാലതയില്‍ അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്‍ ഉച്ചപൂജകഴിഞ്ഞ് എത്തുന്നുവെന്ന വിശ്വാസ മഹിമയ്ക്ക് കരുത്തേകാന്‍ ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നതോടെ ശരണാരവങ്ങള്‍ക്കിടയില്‍ പേട്ട കൊച്ചമ്പലത്തില്‍ നിന്നും സ്വാമി അയ്യപ്പന്റെ മാതൃസ്ഥാനിയരായ അമ്പലപ്പുഴ സംഘം ശരീരമാസകലം നിറങ്ങള്‍ വാരിവിതറി ഗജവീരന്‍മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പേട്ടതുള്ളല്‍ ആരംഭിച്ചു.സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ നേതൃത്വം നല്‍കിയ ഭക്തസംഘം തൊട്ട് എതിര്‍ വശത്ത് സ്ഥിതി ചെയ്യുന്ന നൈനാര്‍ മസ്ജിദില്‍ എത്തി. മസ്ജിദ് കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ പേട്ടതുള്ളല്‍ സംഘത്തെ പുഷ്പവൃഷ്ടി നടത്തി കളഭം നെറ്റിയില്‍ ചാര്‍ത്തി പച്ചഷാള്‍ അണിയിച്ച് സ്വീകരിച്ചു. നയനമനോഹരമായ ഈ കാഴ്ച ജാതിമത വേലിക്കെട്ടുകള്‍ എത്ര ശക്തമായാലും വേര്‍തിരിക്കാന്‍ ആവാത്ത വിധം അത്രമേല്‍ ഇഴയടുപ്പമുള്ള ദൃഢമായ ആത്മബന്ധമാണ് സ്വാമി അയ്യപ്പനും വാവരും തമ്മിലുള്ളതെന്ന ചരിത്ര സത്യത്തിന് നേര്‍ക്കാഴ്ചയാവുന്നു. ഭഗവാന്റെ തിടമ്പുവഹിച്ച ഗജവീരന്‍ ഉള്‍പ്പെടെയുള്ളവര്‍ നൈനാര്‍ മസ്ജിദിനെ വലം വച്ച് ആദരപൂര്‍വ്വം വാവരുസ്വാമിയുടെ പ്രതിനിധിയെയും കൂടെക്കൂട്ടി പേട്ടതുള്ളല്‍ പാതയിലൂടെ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു.ആദ്യാവസാനം ഒരേതാളത്തില്‍ ഒരുമനസോടെ നിറഞ്ഞാടിയെത്തിയ സംഘത്തിന് ഭക്തസമൂഹം കൈകള്‍ കോര്‍ത്തു. വലിയമ്പലത്തില്‍ എത്തിച്ചേര്‍ന്ന അമ്പലപ്പുഴ സംഘം ക്ഷേത്രത്തിന് വലം വച്ച് ഭഗവാന്‍ അയ്യപ്പനെ തൊഴുതതോടെ അമ്പലപ്പുഴ പേട്ടതുള്ളലിന് സമാപനമായി.പിന്നീട് ഉച്ചകഴിഞ്ഞ് ആകാശനീലിമയില്‍ വെള്ളിനക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വിശ്വാസി സമൂഹത്തിന്റെ ശരണം വിളികള്‍ക്കിടയില്‍ ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചു. ശരീരമാസകലം ഭസ്മവും ചന്ദനവും അണിഞ്ഞ് ആലങ്ങാട്ട് സംഘം നടത്തിയ പേട്ടതുള്ളല്‍ കാണാന്‍ തെരുവോരത്ത് ജനസഞ്ചയം കാത്തുനിന്നു.വെള്ളതോര്‍ത്ത് ഉടുത്ത് ചടുലതാളങ്ങളില്‍ തുള്ളിയ സംഘത്തോടൊപ്പം നീങ്ങിയ ഗജവീരനും കാവടിയാട്ടവും ചെണ്ടമേളവും ഉടുക്ക് കൊട്ടിപാട്ടും പേട്ടതുള്ളലില്‍ വിസ്മയാനുഭവമായി. വാവരുസ്വാമി അമ്പപ്പുഴ സംഘത്തോടൊപ്പം പുറപ്പെട്ടുവെന്ന വിശ്വസിക്കപ്പെടുന്നതിനാല്‍ സ്വാമി അയ്യപ്പന്റെ പിതൃസ്ഥാനിയരായ ആലങ്ങാട്ട് സംഘം മസ്ജിദില്‍ പ്രവേശിച്ചില്ല. കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെട്ട സംഘം പേട്ടതുള്ളല്‍ പാതയിലൂടെ എരുമേലി ധര്‍മ്മശാസ്ത്ര ക്ഷേത്രത്തില്‍ എത്തി വലം വച്ച് ധര്‍മ്മ ശാസ്താവിനു മുന്നില്‍ തൊഴുതതോടെ ആലങ്ങാടു സംഘത്തിന്റെ പേട്ടതുള്ളലും സമാപിച്ചു..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Thursday, January 11, 2018


ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളൽ (വീഡിയോ)

ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളലിന് പതിനായിരങ്ങള്‍ സാക്ഷിയായി . അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളല്‍ എരുമേലിയെ ഉത്സവ ലഹരിയിലാഴ്ത്തി. മഹിഷി നിഗ്രഹത്തിന്റെ ചരിത്ര കഥപറയുന്ന എരുമേലിയില്‍ ശരണ മന്ത്രധ്വനികള്‍ ഉയരുന്ന ഇരുസംഘങ്ങളുടെയും പേട്ടതുള്ളൽ എരുമേലിയെ ഭക്തി സാന്ദ്രമാക്കി.
അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് വട്ടമിട്ട് പറന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല്‍ ആരംഭിച്ചത് .
ഫോട്ടോകളും വീഡിയോയും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക : goo.gl/Sk4Qsy

LINKS