എരുമേലി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം

എരുമേലി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം

എരുമേലി : പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം വെള്ളിയാഴ്ച വൈകിട്ട് ആറിന് എരുമേലി അസംപ്ഷൻ ഫൊറോന പളളി പാരിഷ് ഹാളിൽ നടക്കും. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും.

ആറര പതിറ്റാണ്ടായി എരുമേലി നൈനാർ ജുംഅ മസ്ജിദിലെ ഇമാമായ ടി എസ് അബ്ദുൽ കരീം മൗലവിയെ സംഗമത്തിൽ വെച്ച് കാഞ്ഞിരപ്പളളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, ദേവസ്വം ബോർഡ് പ്രസിഡൻറ്റ് അഡ്വ. കെ പത്മകുമാർ എന്നിവർ ചേർന്ന് ആദരിക്കും.

നാടിൻറ്റെ ചരിത്രത്തിലേക്കുളള ഓർമപുസ്തകം കൂടിയാണ് എരുമേലിയിലെ ഇമാം. പതിറ്റാണ്ടുകളായി ഒരു മുസ്ലിം പളളിയിൽ പുരോഹിത പദവിയിൽ തുടരുന്നുവെന്ന അപൂർവ ബഹുമതിക്ക് ഉടമ കൂടിയാണ് എരുമേലി ഇമാം. ആദരിക്കൽ ചടങ്ങിൽ അമ്പലപ്പുഴ പേട്ടതുളളൽ സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മംഗളാശംസകൾ നൽകും. കെ ജെ തോമസ്, ആൻറ്റോ ആൻറ്റണി എം പി , എം എൽ എ മാരായ പി സി ജോർജ്,  രാജു എബ്രഹാം, പ്രൊഫ. എൻ ജയരാജ്, ഇ എസ് ബിജിമോൾ, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, മാഗി ജോസഫ്, കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റ് ആശാ ജോയി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്റ് ഹാജി പി എച്ച് അബ്ദുൽസലാം, കെപിസിസി സെക്കട്ടറി അഡ്വ. പി എ സലിം, ബിജെപി ജില്ലാ പ്രസിഡൻറ്റ് എൻ ഹരി, സിപിഐ സംസ്ഥാന കമ്മറ്റിയംഗം ഒ പി എ സലാം, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ, മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്റ് അഡ്വ. പി എച്ച് ഷാജഹാൻ, വിവിധ മത സാമുദായിക, രാഷ്ട്രീയ,സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിക്കും. തുടർന്ന് നോമ്പുതുറയും ഇഫ്താർ വിരുന്നുമുണ്ടാകുമെന്ന് എരുമേലി പ്രസ് ക്ലബ് ഭാരവാഹികളായ സുനിൽ പാറയ്ക്കൽ, സോജൻ ജേക്കബ്, ടി എസ് ജയകുമാർ എന്നിവർ അറിയിച്ചു.