എരുമേലി പ്രസ് ക്ലബ്ബ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

എരുമേലി പ്രസ് ക്ലബ്ബ് ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

എരുമേലി : എരുമേലി പോലെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന സ്ഥലത്തു, ചുറുചുറുക്കോടെ പ്രവർത്തനം നടത്തുന്ന ഒരു പ്രസ്സ് ക്ലബ് അനിവാര്യമായിരുന്നവെന്നു ആന്റോ ആന്റണി എം പി പറഞ്ഞു. എരുമേലി വേവര ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ച പ്രസ് ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റോ ആന്റണി എം പി, എംഎൽഎ മാരായ പി സി ജോർജ്, രാജു എബ്രഹാം എന്നിവർ ചേർന്ന് ഭദ്ര ദീപങ്ങൾ തെളിയിച്ചാണ് ഉത്ഘാടനം നിർവഹിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ ജോയി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ റ്റി എസ് കൃഷ്ണകുമാർ, കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ സക്കറിയ ഡൊമിനിക്, എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജെ എസ് ബിനു, ഹെൽത്ത്‌ സൂപ്പർവൈസർ എം വി ജോയി, ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്‌ വി സി അജികുമാർ, സിപിഎം ലോക്കൽ സെക്രട്ടറി പി കെ ബാബു, അസംപ്‌ഷൻ ഫൊറോനാ പള്ളി വികാരി ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ജമാഅത്ത് പ്രസിഡന്റ്‌ അഡ്വ.പി എച്ച് ഷാജഹാൻ, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ പ്രകാശ് പുളിക്കൻ, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ മുജീബ് റഹ്‌മാൻ, വ്യാപാരി സമിതി യൂണിറ്റ് ഭാരവാഹി ജോസ് മോൻ, ബിജെപി ജില്ലാ കമ്മറ്റി അംഗം അനിയൻ എരുമേലി, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ആർ അജേഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പി എം ജോസഫ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റ്റി വി ജോസഫ്, വില്ലേജ് ഓഫീസർ പി എസ് പ്രസാദ്, വില്ലേജ് അസി. ഓഫീസർ അഷറഫ് ചക്കാല, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിനു മറ്റക്കര, ജോണി പള്ളിപ്പറമ്പിൽ, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി സിബി ആറാട്ടുകയം, പ്രസ് ക്ലബ്ബ് പ്രസിഡന്റ്‌ സുനിൽ പാറക്കൽ, സെക്രട്ടറി സോജൻ ജേക്കബ്, ഖജാൻജി റ്റി എസ് ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

  • വാർത്ത വിശദമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  •