എരുമേലി സെന്റ് തോമസ് സ്‌കൂളിന് 98% വിജയം ; 18 പേർക്ക് ഫുൾ എ പ്ലസ്

എരുമേലി സെന്റ് തോമസ് സ്‌കൂളിന് 98% വിജയം ; 18 പേർക്ക് ഫുൾ എ പ്ലസ്

എരുമേലി : ഹയർ സെക്കണ്ടറി പരീക്ഷ എഴുതിയ 177 വിദ്യാർത്ഥികളിൽ 173 പേർ വിജയിച്ച് എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 98% വിജയം നേടി . 18 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പത്ത് പേർക്ക് അഞ്ച് വിഷയങ്ങൾക്ക് എ പ്ലസ് ഉണ്ട്. കോമേഴ്‌സ് വിഭാഗത്തിൽ സമ്പൂർണ വിജയം നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പിടിഎ ഭാരവാഹികളും സ്കൂൾ മാനേജർ ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പ്രിൻസിപ്പൽ സ്റ്റെസി സെബാസ്റ്റ്യൻ എന്നിവർ അനുമോദിച്ചു.

LINKS