എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ തിരുവത്സവത്തിന് കൊടിയേറി

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ തിരുവത്സവത്തിന് കൊടിയേറി

എരുമേലി ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ തിരുവത്സവത്തിന് കൊടിയേറി

എരുമേലി :പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുവത്സവ ആഘോഷങ്ങൾക്ക് എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ തുടക്കമായി. ഉത്സവത്തിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് രാജീവരുടെ പ്രതിനിധി പ്രദീഷ് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറി.

മേൽ‍ശാന്തി പി. ജെ. ജയരാജൻ‍ നമ്പൂതിരി, എ. എൻ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവർ‍ സഹകാർ‍മ്മികത്വം വഹിച്ചു . ഡെപ്യൂട്ടീ ദേവസ്വം കമ്മീഷണർ‍ വി. കൃഷ്ണകുമാര വാര്യർ‍ കൊടിക്കീഴിൽ കെടാവിളക്ക് തെളിയിച്ചു. ടി. ആർ. രവീന്ദ്രൻ മുളയാനി കൊടിക്കൂറ സമർപ്പിച്ചു.

13 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴ് മുതൽ കഥകളി -പ്രഹ്ലാദചരിതം.

14 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴ് മുതൽ ഓട്ടൻതുള്ളൽ.

15 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴ് മുതൽ പുല്ലാങ്കുഴൽകച്ചേരി.

16 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി 6.45 മുതൽ ചാക്യാർകൂത്ത്. എട്ടിന് നൃത്തനൃത്ത്യങ്ങൾ. 9.30 മുതൽ വിശ്വകർമ മഹാസഭ എരുമേലി ടൗൺ ശാഖ സമർപ്പിക്കുന്ന ഗാനമേള.

17 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴ് മുതൽ നൃത്താർച്ചന. ഒമ്പതിന് നാടകം.

18 ന് രാവിലെ എട്ടിന് ശ്രീബലി. 10.30 ന് അഷ്‌ടഭിഷേകം. 11ന് കലശാഭിഷേകം, ഉച്ചപൂജ. വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി. രാത്രി ഏഴ് മുതൽ നൃത്തസന്ധ്യ. ഒമ്പതിന് വയലപ്പറമ്പ് കര നിവാസികൾ സമർപ്പിക്കുന്ന ഗാനമേള.

19 ന് രാവിലെ 11.30 മുതൽ ഉത്സവബലി.12.30 ന് ഉത്സവബലി ദർശനം. തുടർന്ന് മഹാപ്രസാദമൂട്ട്. രാത്രി ഏഴ് മുതൽ സംഗീതസദസ്.

20ന് രാവിലെ 7.30 ന് ശ്രീബലി. തുടർന്ന് പഞ്ചാരിമേളം. 10.30 ന് അഷ്‌ടഭിഷേകം. 11.30 ന് കലശാഭിഷേകം, ഉച്ചപൂജ. 4.30 ന് കാഴ്ച്ച ശ്രീബലി, സേവ. രാത്രി ഒമ്പതിന് ഡാൻസ്. പത്ത് മുതൽ മഹാകവി കുമാരനാശാന്റെ ഖണ്ഡകാവ്യമായ കരുണയുടെ സംഗീതനാടക ആവിഷ്കാരം. രാത്രി ഒന്നിന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. 1.30 ന് പള്ളിവേട്ട. 1.45 ന് പള്ളിവേട്ട എതിരേൽപ്.

സമാപനദിവസമായ 21 ന് രാവിലെ ഏഴിന് പള്ളിക്കുറുപ്പ് ദർശനം, അഷ്‌ടഭിഷേകം. വൈകിട്ട് മൂന്നിന് നട തുറക്കൽ. 3.30 ന് ആറാട്ട് പുറപ്പാട്. ആറിന് തിരു ആറാട്ട്. 6.30 ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. എട്ടിന് ആറാട്ട് എതിരേൽപ്പും പേട്ടക്കവലയിൽ സ്വീകരണവും. 11ന് ക്ഷേത്രനടപന്തലിൽ ആറാട്ട് വരവേൽപ്പ്. 11.50 ന് കൊടിയിറക്ക്. 12 ന് ഭക്തി ഗാനമേള.