എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികൾ പോലീസ് കസ്റ്റഡിയിൽ

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരുപള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടു എരുമേലിയിലേക്കു പുറപ്പെട്ട തമിഴ്നാട് സ്വദേശികളായ ആക്ടിവിസ്റ്റുകളായ യുവതികളെ പോലീസ് കേരളത്തിന്റെ അതിർത്തിയിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇവര്‍ കേരളത്തിലേക്ക് കടക്കാനായി എത്തിയ സമയത്ത് പാലക്കാട് കൊഴിഞ്ഞാംപാറയില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനികളായ സുശീലാദേവി (35), രേവതി (39), തിരുെനല്‍വേലി സ്വദേശിനി ഗാന്ധിമതി (51) എന്നിവരെയാണ് പോലീസ് കണ്ടെത്തിയത്. സുശീലദേവിയാണ് സംഘത്തിന്റെ നേതാവ്. ഇവരോടൊപ്പം തിരുപ്പതി, മുരുകസ്വാമി, ശെന്തില്‍ എന്നീ മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു.

എ​രു​മേ​ലി വാവർ മ​സ്ജി​ദ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു സ്ത്രീ​ക​ൾ അ​ട​ക്കം ആ​ർ​ക്കും നിലവിൽ വി​ല​ക്കി​ല്ലെങ്കിലും മനഃപൂർവം അവിടെ പ്രവേശിച്ചു വിവാദമുണ്ടാക്കുവാൻ ശ്രമിക്കുന്നുവെന്ന് ​ആരോപിച്ചാണ് യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
എരുമേലി വാവർ മസ്ജിദ് സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു ജ​മാ​അ​ത്തി​നെ ആ​ഗ​മ​ന ഉ​ദ്ദേ​ശ്യ​വും മേ​ൽ​വി​ലാ​സ​വും ബോ​ധ്യ​പ്പെ​ടു​ത്തി പ്ര​വേ​ശി​ക്കാം. മ​സ്ജി​ദി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്കു ത​ട​സ​മി​ല്ലാ​തെ ശ​രീ​ര​ശു​ദ്ധി​യോ​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​താ​ണെ​ന്നും ​ജമാഅ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഷാ​ജ​ഹാ​ൻ വ്യ​ക്ത​മാ​ക്കി.

യുവതികളെ പാലക്കാട്ടുനിന്നും കസ്റ്റഡിയിൽ എടുത്തുവെന്ന വിവരം ചിലർ സ്വാര്ഥതാല്പര്യത്തോടെ വളച്ചൊടിച്ചു തെറ്റായ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. സ്ത്രീ​ക​ൾ പ​ള്ളി​യി​ൽ ക​യ​റാ​ൻ വ​ന്നെ​ന്നും ചി​ല​രെ പ​ള്ളി​യി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ന്നു​മൊ​ക്കെ പോ​ലീ​സ് പ​റ​ഞ്ഞ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​തു വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. മ​ത​മൈ​ത്രി ത​ക​ർ​ത്തു ല​ഹ​ള സൃ​ഷ്ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ജ​മാ​അ​ത്ത് ആ​രോ​പി​ച്ചു.

സം​ഭ​വം സം​ബ​ന്ധി​ച്ചു ഡി​ജി​പി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ൾ​ക്കു പ​രാ​തി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന മു​സ്ലിം പ​ള്ളി​യി​ൽ​നി​ന്നു സ്ത്രീ​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് എ​രു​മേ​ലി പോ​ലീ​സും അ​റി​യി​ച്ചു.

പാലക്കാട് ഡിവൈ.എസ്.പി. ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുത്ത യുവതികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ തമിഴ്‌നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ കേരളത്തിലേക്ക് വരുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് പോലീസ് മേഖലയില്‍ വ്യാപക വാഹന പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനപരിശോധന നടത്തുന്നതറിഞ്ഞ് വാളയാര്‍ എത്താതെ പാലക്കാട് അതിര്‍ത്തിയില്‍ തന്നെയുള്ള വേലന്താവളം വഴിയാണ് കേരളത്തിലേക്ക് കടന്നത്. ഈ സമയത്താണ് മേഖലയിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ കസ്റ്റഡിയിലെടുത്തത്.

ഹിന്ദുമക്കള്‍കക്ഷിയുടെ നേതൃത്വത്തിലുള്ള വനിതാ ആക്ടിവിസ്റ്റുകള്‍ വിവിധ സംഘങ്ങളായി ചെക്‌പോസ്റ്റുകള്‍വഴി കേരളത്തിലേക്ക് കടക്കുമെന്നായിരുന്നു വിവരം. ഹിന്ദുമക്കള്‍കക്ഷി സുപ്രീംകോടതിവിധിക്ക് എതിരെയുള്ള നിലപാടാണ് എടുത്തിരുന്നത്. യുവതികള്‍ ശബരിമലയില്‍ കയറിയതോടെയാണ് തങ്ങള്‍ എരുമേലി വാവരുപള്ളിയില്‍ കയറാനായി എത്തിയതെന്നായിരുന്നു യുവതികളുടെ വിശദീകരണം.

യുവതികള്‍ പള്ളിയിലെത്തിയാല്‍ അത് സാമൂഹികപ്രശ്‌നമുണ്ടാക്കാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍ അവരെ തടയാന്‍ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയത്. തീര്‍ഥാടകരുടെ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി. ബസ്സുകളും സ്വകാര്യവാഹനങ്ങളുമടക്കം തടഞ്ഞായിരുന്നു പരിശോധന. തമിഴ്‌നാട് പോലീസും തിരച്ചിലിന് അതിര്‍ത്തിയിലെത്തി.

എരുമേലി വാവരു പള്ളിയിൽ‍ പ്രവേശിക്കാനെത്തിയ യുവതികൾ പോലീസ് കസ്റ്റഡിയിൽ

ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനാൽ എരുമേലി വാവരുപള്ളിയിലും യുവതികൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ടു എരുമേലിയിലേക്കു പുറപ്പെട്ട തമിഴ്നാട് സ്വദേശികളായ ആക്ടിവിസ്റ്റുകളായ യുവതികളെ പോലീസ് കേരളത്തിന്റെ അതിർത്തിയിൽ വച്ച് കസ്റ്റഡിയിൽ എടുത്തു. ഇവർ കേരളത്തിലേക്ക് കടക്കാനായി എത്തിയ സമയത്ത് പാലക്കാട് കൊഴിഞ്ഞാംപാറയിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എ​രു​മേ​ലി വാവർ മ​സ്ജി​ദ് സ​ന്ദർ ശി​ക്കു​ന്ന​തി​നു സ്ത്രീ​ക​ൾ അ​ട​ക്കം ആ​ർ​ക്കും നിലവിൽ വി​ല​ക്കി​ല്ലെങ്കിലും മനഃപൂർവം അവിടെ പ്രവേശിച്ചു വിവാദമുണ്ടാക്കുവാൻ ശ്രമിക്കുന്നുവെന്ന് ​ആരോപിച്ചാണ് യുവതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.