എരുമേലി വിമാനത്താവളം പദ്ധതിക്ക് താത്കാലിക സ്റ്റേ ; സർക്കാർ ഭൂമിയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ഹൈക്കോടതി..?

എരുമേലി വിമാനത്താവളം പദ്ധതിക്ക് താത്കാലിക സ്റ്റേ ;  സർക്കാർ ഭൂമിയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ഹൈക്കോടതി..?

എരുമേലി വിമാനത്താവളം പദ്ധതിക്ക് താത്കാലിക സ്റ്റേ ; സർക്കാർ ഭൂമിയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് ഹൈക്കോടതി..

എരുമേലി : ശബരി വിമാനത്താവളം നിർമിക്കുവാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, എന്തിനാണ് തോട്ടത്തിന്റെ ഉടമസ്ഥൻ എന്നവകാശപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതെന്ന് ചോദിച്ച ഹൈക്കോടതി സർക്കാർ തീരുമാനത്തിന് താത്കാലിക സ്റ്റേ നൽകി. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനാണ് ഹൈക്കോടതി സ്റ്റേ നൽകിയത്.

വിമാനത്താവളത്തിനായി ബിലീവേഴ്സ് ചർച്ചിനു കീഴിനുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവാണ് ഈ മാസം 21 വരെ ഹൈക്കോടതി സ്റ്റേ ചെയ്തത്. ജൂൺ 18നാണ് ചെറുവള്ളി എസ്റ്റേറ്റിൽനിന്ന് 2263.18 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കു കോട്ടയം കലക്ടർക്ക് അനുവാദം നൽകി റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്.

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശമുള്ള അയന ചാരിറ്റബിൾ ട്രസ്റ്റാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. എസ്റ്റേറ്റ് ഭൂമി സർക്കാരിന്റേതാണെന്ന് സർക്കാർ അഭിഭാഷകൻ‌ കോടതിയെ അറിയിച്ചു. അങ്ങനെയെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നതെന്ന് കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ് പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം. ഹർജി 21ന് വീണ്ടും പരിഗണിക്കും.