കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്ന, തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് : ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിൽ.

എരുമേലി : കാഞ്ഞിരപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ എരുമേലി സർക്കാർ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലെ ഡോക്ടർ ഉൾപ്പെടെ 15 ജീവനക്കാർ ക്വാറന്റൈനിലായി. ഒരു ഡോക്ടർ, ആറ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഏഴ് ജെപിഎച്ച് മാർ, ഒരു ലാബ് ടെക്‌നീഷ്യൻ എന്നിങ്ങനെ എരുമേലി സർക്കാർ ആശുപത്രിയിലെ 15 ജീവനക്കാരാണ് ഒരേസമയം ക്വാറന്റൈനിലായിരിക്കുന്നത്. അതോടെ എരുമേലിയിലെ ആരോഗ്യപ്രവർത്തനങ്ങൾ അവതാളത്തിലായി .

ഏതാനും ദിവസങ്ങൾക്കു മുൻപ്, അദ്ദേഹം സ്വദേശമായ തിരുവനന്തപുരത്ത് പോയ വഴിക്ക്, സന്ദർശിച്ച ബന്ധുവിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ വാർത്ത അറിഞ്ഞ ഹെൽത്ത് ഇൻസ്‌പെക്ടർ, ശാരീരിക അസ്വാസ്ഥ്യം അനുഭവപെട്ടതോടെ കോവിഡ് ആണെന്ന സംശയത്തിൽ വിവരമറിയിച്ച് ഉച്ചക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തി ടെസ്റ്റ്‌ നടത്തുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിൽ നിന്നുള്ള നിർദേശപ്രകാരം കാഞ്ഞിരപ്പള്ളിയിലെ വാടക വീട്ടിൽ ഇദ്ദേഹം ക്വാറന്റൈനിലാവുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ടെസ്റ്റ്‌ റിസൾട്ട് പോസിറ്റിവ് ആവുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ച വരെ എരുമേലി ആശുപത്രിയിൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ 15 ജീവനക്കാർക്ക് ക്വാറന്റൈൻ നിർദേശിക്കുകയായിരുന്നു

ഇത്രയും പേർ ക്വാറന്റൈനിലാണെങ്കിലും ആശുപത്രിയിലെ പ്രവർത്തനങ്ങൾ തടസപ്പെടില്ലെന്നും ഹെൽത്ത് വിഭാഗത്തിൽ തന്നെ മറ്റ് 15 ലേറെ ജീവനക്കാരുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ജീവനക്കാരെല്ലാവരും മാസ്കും ഗ്ലൗസും ഉപയോഗിച്ചിരുന്നതിനാലും സാമൂഹിക അകലം പാലിച്ചിരുന്നതിനാലും കോവിഡ് വ്യാപനം ഉണ്ടാകില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എങ്കിലും രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സമ്പർക്ക പട്ടികയിലുള്ളവരുടെ ടെസ്റ്റ്‌ ഉടനെ നടത്തുമെന്ന് അധികൃതർ പറഞ്ഞു.