എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും

എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും

പൊടിമറ്റം സെന്റ് ജോസഫ് മൗണ്ട് ദേവലയത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളായി നടക്കുന്ന എൽഷദായി കൺവൻഷൻ ബുധനാഴ്ച സമാപിക്കും. എല്ലാ ദിവസവും ആയിരങ്ങൾ കൺവെൻഷനിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുന്നുണ്ട്.

ശനിയാഴ്ച ആരംഭിച്ച എൽഷദായി കൺവൻഷനു അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞിയിലാണ് നേതൃത്വം നൽകുന്നത്. വൈകുന്നേരം 4 മുതൽ 8.30 വരെയാണ് ധ്യാനം.  28ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കൺവൻഷന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 29ന് വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റിയൻ തെക്കത്തേച്ചേരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി.

മൂവായിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന സൗകര്യങ്ങളാണ് കൺവൻഷനിൽ ഒരുക്കിയിരിക്കുന്നത്. കൺവൻഷന്റെ ഒരുക്കത്തിനായി 40 ദിവസമായി പ്രാർത്ഥനയും നടന്നിരുന്നു,

പൊടിമറ്റം ആനക്കല്ല് റോഡിലും, പള്ളി പരിസരത്തുമാണ് പാർക്കിംങിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിയിൽ ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകേണ്ടവർക്കായി ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ പ്രാർത്ഥിക്കുന്നതിനായി പ്രത്യേകം കുരിശും സ്ഥാപിച്ചിട്ടുണ്ട്. കുമ്പസാരം, കൗൺസിലിംഗ്, ആരാധന, കൂർബാന എന്നീ ശുശ്രൂകളും എല്ലാ ദിവസവും നടത്തുന്നുണ്ട് .


LINKS