പൂഞ്ഞാറില്‍ പി. സി. തന്നെയെന്ന് എക്‌സിറ്റ് പോള്‍ പ്രവചന ഫലം

പൂഞ്ഞാറില്‍ പി. സി. തന്നെയെന്ന് എക്‌സിറ്റ് പോള്‍ പ്രവചന ഫലം

തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ പ്രഖ്യാപിച്ച ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് പൂഞ്ഞാറില്‍ പി. സി.ജോർജ് വിജയിക്കും. പി.സിയ്ക്ക് എല്‍.ഡി.എഫിൽ ഇടംകിട്ടാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് പൂഞ്ഞാര്‍. ഇടതു പക്ഷവും വലതു പക്ഷവും ഒരുപോലെ എതിർത്തതിനാൽ സ്വതന്ത്രനായി മത്സരിച്ച പി സി പൂഞ്ഞാറിൽ ജയിച്ചാൽ അതൊരു ചരിത്രമാകും..

പാലായില്‍ മുന്‍ മന്ത്രി കെ.എം. മാണി തോല്‍ക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിൽ പറയുന്നു.
പാലാ മണ്ഡലത്തില്‍ ഇന്നേവരെ മാണിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി വിജയിച്ചിട്ടില്ല. തുടര്‍ച്ചയായി 12 തവണ വിജയിച്ച മാണി ഇത്തവണ 13-ാം അങ്കത്തിനാണ് ഇറങ്ങിയിരിക്കുന്നത്. ബാര്‍ കോഴക്കേസിനെ തുടര്‍ന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

ജില്ലതിരിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ

∙ കാസർകോട്: എൽഡിഎഫ് 1–2, യുഡിഎഫ് മൂന്ന്, ബിജെപി 0–1

∙ കണ്ണൂർ: എൽഡിഎഫ് 8–9, യുഡിഎഫ് 2–3

∙ വയനാട്: എൽഡിഎഫ് 1–3, യുഡിഎഫ് 0–2

∙ കോഴിക്കോട്: എൽഡിഎഫ് 7–9, യുഡിഎഫ് 4–6

∙ മലപ്പുറം: യുഡിഎഫ് 13, എൽഡിഎഫ് 3

∙ പാലക്കാട്: എൽഡിഎഫ് 1–3, യുഡിഎഫ് 9–11, ബിജെപി 0–1

∙ തൃശൂർ: എൽഡിഎഫ് 12, യുഡിഎഫ് 1

∙ എറണാകുളം: എൽഡിഎഫ് 9–10, യുഡിഎഫ് 4–5

∙ കോട്ടയം: യുഡിഎഫ് 6, എൽഡിഎഫ് 2, മറ്റുള്ളവർ 1

∙ ഇടുക്കി: എൽഡിഎഫ് 3, യുഡിഎഫ് 2

∙ ആലപ്പുഴ: എൽഡിഎഫ് 7, യുഡിഎഫ് 2

∙ പത്തനംതിട്ട: എൽഡിഎഫ് 4, യുഡിഎഫ് 1

∙ കൊല്ലം: എൽഡിഎഫ് 10–11, യുഡിഎഫ് 0–1

∙ തിരുവനന്തപുരം: 9–14, യുഡിഎഫ് 0–2, ബിജെപി 0–3