സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് പൊടിമറ്റത്ത്.

സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് പൊടിമറ്റത്ത്.

പൊടിമറ്റം :കോട്ടയം ജില്ലാആശുപത്രി നേത്ര ചികിത്സാ വിഭാഗത്തിന്റെയ്യും പൊടിമറ്റം സെന്റ് ജോസഫ് ഇടവക കെ സി വൈ എം യൂണിറ്റിന്റേം സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര ചികിത്സാക്യാമ്പ് തിങ്കളാഴ്ച (11/11/2019) രാവിലെ 9മണി മുതൽ ഉച്ചക്ക് 1മണിവരെ പൊടിമറ്റം സെന്റ് ജോസഫ് പാരിഷ്ഹാളിൽ നടക്കും.

ക്യാമ്പിന് ഡോ. സിജു തോമസ് ജോൺ (district mobile opthalmic sugeon )നേതൃത്വം നൽകും .കെ സി വൈ എം പൊടിമറ്റം യുണിറ്റ് പ്രസിഡന്റ്‌ ബിബിൻ തോമസ് അധ്യ്ക്ഷത വഹിക്കും ഇടവക വികാരി ഫാ. തോമസ് പഴവകാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും വാർഡ് മെമ്പർ ഡെയ്സി ജോർജ്ജ്കുട്ടി ക്യാമ്പ് ഉൽഘാടനം നിർവഹിക്കും . ജില്ലാ ഒഫ്ത്താൽമിക് കോർഡിനേറ്റർ സുബാഷ് കെ എസ്, ഇടവക സമിതി സെക്രട്ടറി ജെയിംസ് കണ്ടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യോഗത്തിന് എബിൻ മാത്യു സ്വാഗതവും സിജോ പൊടിമറ്റം കൃതജ്ഞതയും അർപ്പിക്കും