Facebook Links

കാഞ്ഞിരപ്പള്ളി ന്യൂസിലെ വാർത്തകൾ ഫേസ്ബുക്കിൽ കൊടുത്തിട്ടുള്ള പ്രധാന ലിങ്കുകൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :goo.gl/TVNFjH

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു ന്യൂജെനറേഷൻ വിവാഹ മന:സമ്മതം – വീഡിയോ കാഞ്ഞിരപ്പള്ളി കുളപ്പുറം ആനത്താനം ടോണി സെബാസ്റ്റ്യന്റെ മകൾ നീനുവും എറണാകുളം കള്ളിവയലിൽ സോജന്റെ മകൻ ഔസേപ്പും തമ്മിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ വച്ച് നടന്ന മന:സമ്മതം കഴിഞ്ഞുള്ള പാർട്ടിയിൽ നിന്നും … വീഡിയോ കാണുക

Posted by Kanjirappally News on Friday, February 26, 2016

ഔസേപ്പച്ചന്റെ " ബാച്ചിലേഴ്‌സ് പാർട്ടി" – ഇതാ ഒരു അടിപൊളി ഡാൻസ…

ഔസേപ്പച്ചന്റെ " ബാച്ചിലേഴ്‌സ് പാർട്ടി" – ഇതാ ഒരു അടിപൊളി ഡാൻസ് ( വീഡിയോ )പൊൻകുന്നം : വിവാഹത്തിന്റെ തലേന്ന് നടത്തുന്ന " ബാച്ചിലേഴ്‌സ് പാർട്ടി" ഇപ്പോൾ സർവ സാധാരണമാണ് . ബാച്ചിലറായുള്ള അവസാനത്തെ ദിവസമായതുകൊണ്ടു നവവരന് സുഹൃത്തുക്കൾ നൽകുന്ന പാർട്ടിയാണ് വിവാഹത്തലേന്ന് നടക്കാറുള്ള ബാച്ചിലേഴ്‌സ് പാർട്ടി. അന്ന് ആട്ടവും, പാട്ടും, വെടിക്കെട്ടും, ഡാൻസും എല്ലാം ഉണ്ടാകും, ഇതാ പൊൻകുന്നം ചെന്നാക്കുന്നിൽ തുണ്ടത്തിൽ വീട്ടിൽ ഔസേപ്പച്ചന് വീട്ടുകാരും സുഹൃത്തുക്കളും നലകിയ പാർട്ടിക്കിടയിൽ നടത്തിയ ഒരു അടിപൊളി ഡാൻസ്. അടുത്ത ദിവസം വിവാഹിതനാകുവാൻ പോകുന്ന ഔസേപ്പച്ചനും, അച്ഛനും അമ്മയും പെങ്ങളും, കസിന്സും, സുഹൃത്തുക്കളും, നാട്ടുകാരും എല്ലാം പങ്കെടുത്ത ഒരു അടിപൊളി ഡാൻസ് .. ജിമിക്കി കമ്മൽ.. ആസ്വദിക്കുക.. for more videos, please log on to KanjirappallyNEWS.com or click here : goo.gl/1PfGCv

Posted by Kanjirappally News on Saturday, November 25, 2017

"ക്ഷമിക്കണേ സഹോദരാ ..ശപിക്കല്ലേ " (VIDEO)

കാഞ്ഞിരപ്പള്ളി : " ക്ഷമിക്കണേ സഹോദരാ ..ശപിക്കല്ലേ " അപകടത്തിൽ പെട്ട് സ്വന്തം നാട്ടിൽ, പെരുവഴിയിൽ ഗുരുതരാവസ്ഥയിൽ കിടന്നിട്ടും വളരെനേരത്തേക്കു പരസഹായം കിട്ടാതെ നടുറോഡിൽ കിടന്നു രക്തം വാർന്നു ജീവൻ നഷ്ട്ടപെട്ട റെജി വർഗീസിന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കടന്നുപോയപ്പോൾ…, അനാഥരാക്കപ്പെട്ട മൂന്നു കൊച്ചു പെൺകുട്ടികളുടെ കരഞ്ഞുതളർന്ന ദയനീയ മുഖം കണ്ടപ്പോൾ.., അത് കണ്ടുനിന്ന ചിലരെങ്കിലും മനസ്സിലെങ്കിലും അങ്ങനെ മന്ത്രിച്ചിട്ടുണ്ടാകും " ക്ഷമിക്കണേ സഹോദരാ ..ശപിക്കല്ലേ ".കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ മഞ്ഞപ്പള്ളിയിൽ വച്ച് ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായിരുന്ന ആനക്കല്ല് വണ്ടൻപാറയിൽ താമസിക്കുന്ന വിരുത്തിയിൽ (വാളിപ്ലാവ് ) റെജി വർഗീസാണ് (45) അത്യാവശ്യ സമയത്തു സഹായം കിട്ടാതെ ജീവൻ ത്യജിക്കേണ്ടി വന്നത്. ഇടിച്ച ച്ചു ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി ആ സമയത്തു വന്ന വണ്ടികളിലെ യാത്രക്കാരും, ചില നാട്ടുകാരും ഉൾപ്പെടെ ഏകദേശം അന്പതിലധികവും ആളുകൾ റോഡിൽ ഗുരുതരാവസ്ഥയിൽ കിടന്നിരുന്ന ആ പാവത്തിന് ചുറ്റും കൈയുംകെട്ടി നോക്കി നിന്നിരുന്നു. ഏകദേശം പത്തു മിനിട്ടുകൾക്ക് ശേഷം ആ വഴി എത്തിയ കാഞ്ഞിരപ്പള്ളി സൈന്റ്റ് ആന്റണിസ് പബ്ലിക് സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പൽ ഫാ . മനു കെ മാത്യു കിളികൊത്തിപ്പാറ മുൻകൈ എടുത്താണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് .. പക്ഷെ അപ്പോഴേക്കും വളരെ താമസിച്ചു പോയിരുന്നു .. ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ ആ ജീവൻ അസ്തമിച്ചു..ഒരുപറ്റം ആളുകളുടെ കുറ്റകരമായ അനാസ്ഥ മൂലമാണ് റെജിയ്ക്ക് ജീവൻ നഷ്ടപെട്ടത് എന്നുള്ള കാര്യം വാസ്തവമാണ്. മൂന്നു കൊച്ചു പെൺകുട്ടികളെയും ഭാര്യയെയും അനാഥമാക്കിയാണ് റെജിയ്ക്ക് ഈ ലോകത്തിൽ നിന്നും വിടവാങ്ങേണ്ടിവന്നത്.. റെജിയ്ക്ക് അന്ത്യയാത്ര ചൊല്ലുവാൻ ആയിരങ്ങളാണ് ആനക്കല്ല് ദേവാലയത്തിൽ എത്തിയത് .ഭർത്താവിന്റെ ചേതനയറ്റ മുഖം കാണുവാൻ ശക്ത്തിയില്ലാതെ ഭാര്യ ജെസ്സി തളർന്നു വീണു.. രണ്ടു വയസ്സുള്ള ഇളയ മകൾ ആഞ്ജലീന എന്താണ് സംഭവിക്കുന്നതെന്നു പോലും അറിഞ്ഞില്ല. പപ്പയുടെ ഒക്കത്തുനിന്നും മാറാതെ ജീവിച്ച ആ കൊച്ചുകുഞ് , പെട്ടിയിൽ തണുത്തുറഞ്ഞു കിടക്കുന്നതു പാപ്പയാണെന്നറിയാതെ പുറത്തെങ്ങും പപ്പയെ തിരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകൾ നിറച്ചു….നാലാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ജിതമോൾ പപ്പയുടെ തണുത്ത ദേഹത്ത് തലോടിക്കൊണ്ട് എന്തൊക്കെയോ മന്ത്രിച്ചു ..പിന്നീട് പൊട്ടിക്കരഞ്ഞു ..പത്താം ക്ലാസ്സിൽ പഠിക്കുന്ന ആർജിതമോളെ തളരാതെ താങ്ങി പിടിച്ചിരുന്നത് അവൾ പഠിക്കുന്ന സ്‌കൂളിലെ പ്രിൻസിപ്പൽ സിസ്റ്ററായിരുന്നു ..കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ, സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി .. വെള്ളിയാഴ്ച ഉച്ചയോടെ ഒരു നാടിനെ മുഴുവൻ നൊമ്പരപ്പെടുത്തികൊണ്ടു റെജി വര്ഗീസ് ഓർമ്മയായി ..for more details log on to KanjirappallyNEWS.com

Posted by Kanjirappally News on Friday, December 15, 2017

കുഞ്ചാക്കോ ബോബൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ സംഭവിച്ചത് … വ…

കുഞ്ചാക്കോ ബോബൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോൾ സംഭവിച്ചത് … വീഡിയോ കോടതി ഉത്തരവിനെ തുടർന്നു വീടുവിട്ട് ഇറങ്ങേണ്ടിവന്ന കാഞ്ഞിരപ്പള്ളി പൂതക്കുഴി തൈപ്പറമ്പിൽ ബബിതയ്ക്കും യും മകൾ സൈബയ്ക്കും അഞ്ചുലക്ഷം രൂപ നൽകുവാൻ കാഞ്ഞിരപ്പള്ളിയിൽ ടേക്ക് ഒാഫ് സിനിമയുടെ ടീമിനോടൊപ്പം എത്തിയ കുഞ്ചാക്കോ ബോബന്റെ ശരീരത്തിൽ കൈക്രിയ നടത്തിയ മദ്യപന്റെ വിളയാട്ടം.. more details and videos at KanjirappallyNEWS.com

Posted by Kanjirappally News on Friday, March 24, 2017

ആനയെ കയറ്റി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത…

ആനയെ കയറ്റി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞു..പിന്നെ സംഭവിച്ചത് …( വീഡിയോ ) മുണ്ടക്കയം : വ്യാഴാഴ്ച രാവിലെ ഏന്തയാർ കൂട്ടിക്കൽ റോഡിൽ കൈപ്പള്ളിക്ക് സമീപം, പിന്നിൽ ആനയുമായി പോയ ലോറി കൊടും വളവു തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു ആനയുമായി കൊക്കയിലേക്ക് മറിഞ്ഞു.. കളത്വ എസ് വളവ് എന്നറിയപ്പെടുന്ന എസ് ആകൃതിയിലുള്ള കൊടും വളവിൽ അറുപത്തടി താഴ്ചയിലേക്കാണ് ലോറി ആനയുമായി കൂപ്പുകുത്തിയത്. മുക്കുളം ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിക്കുവാൻ കൊണ്ടുവന്ന മാവേലിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാശിനാഥൻ എന്ന ആനയുമായിയാണ് ലോറി അപകടത്തിൽ പെട്ടത്. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കുപറ്റി. ആനയുടെ രണ്ടു പാപ്പാന്മാരും സഹായികളും ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത്. വീഴ്ചയിൽ പിറകിൽ ബന്ധിച്ചു നിർത്തിയിരുന്ന ആന ലോറിയിൽ നിന്നും പുറത്തേക്കു തെറിച്ചു വീണു പരിക്കേറ്റു. പരിക്കുകൾ പറ്റിയെങ്കിലും ആന വീഴ്ചയിൽ നിന്നും തനിയെ എണീറ്റ് നിന്നു. ആ സമയത്തു തൊട്ടടുത്ത് അപകടത്തിൽ പരിക്കേറ്റു ലോറിയിലുണ്ടായിരുന്ന അഞ്ചുപേരും പരസഹായമില്ലാതെ എണീക്കുവാൻ കഴിയാതെ കിടന്നിരുന്നു. വളരെ ദയനീയമായ ഒരു സാഹചര്യമായിരുന്നു അത്. അപകടം അറിഞ്ഞു ഓടിക്കൂടിയ നാട്ടുകാർ അപകടം പറ്റി കിടക്കുന്നവരെയും അടുത്ത് മുറിവേറ്റു ചിന്നം വിളിക്കുന്ന ആനയും കണ്ടു അടുത്തേക്ക് ചെല്ലുവാൻ ധൈര്യമില്ലാതെ മാറി നിന്നു. എന്നാൽ ആ സമയത്തു റോഡിൽ പണി ചെയ്തു കൊണ്ടിരുന്ന രണ്ടു യുവാക്കൾ ധൈര്യസമേതം ആനക്കടുത്തേക്കു ചെല്ലുകയും ആനയുടെ അടുത്ത് പരിക്കേറ്റു കിടന്നവരെ രക്ഷപ്പെടുത്തുകയും ചെയ്തു. ആന നിന്നിരുന്ന സ്ഥലത്തിനടുത്തു വെള്ളം നിറഞ്ഞു കിടന്നിരുന്ന ഒരു ചെറിയ പടുതാ കുളം ഉണ്ടായിരുന്നു. യുവാക്കളിൽ ഒരാൾ കുളത്തിൽ നിന്നും ഒരു പാത്രത്തിൽ വെള്ളം കോരിയെടുത്തു ആനക്ക് കുടിക്കുവാൻ കൊടുക്കുകയും, അതിന്റെ ദേഹത്ത് ഒഴിച്ച് നനച്ചു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിൽ ആശ്വാസം തോന്നിയ ആന ശാന്തനാവുകയും, ആ സമയത്തു രണ്ടാമത്തെ യുവാവ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തുകയും ചെയ്തു. വാർത്ത അറിഞ്ഞു ധാരളം ആളുകൾ സംഭവ സ്ഥലത്തു തടിച്ചു കൂടിയെങ്കിലും ആനയുടെ അടുത്തേക്ക് ചെല്ലുവാൻ ആർക്കും ധൈര്യം ഉണ്ടായില്ല. പിന്നീട് ഒരു പാപ്പാൻ എത്തി ആനയെ കൈകാര്യം ചെയ്യുന്നതുവരെ ആ യുവാക്കൾ നിരന്തരമായി ആനയുടെ ദേഹത്തേക്ക് വെള്ളം ഒഴിച്ച് തണുപ്പിച്ചു നിർത്തിയതിനാൽ ആന ശാന്തനായി നിലകൊണ്ടു. എന്തായാലും ആ യുവാക്കളുടെ മനോധര്യവും സാഹസികത്തും മൂലം വലിയ ഒരു ദുരന്തമാണ് ഒഴിഞ്ഞു പോയത്. . ആനയെ നിയന്ത്രിക്കേണ്ടുന്ന പാപ്പാൻമാർ അപകടത്തിൽ പരിക്കേറ്റു അനങ്ങുവാൻ പറ്റാതെ കിടക്കുന്നതിനാൽ ആർക്കും നിയന്ത്രിക്കുവാൻ സാധിക്കാതെ പരിക്കേറ്റ ആന വിരണ്ടോടിയിരുന്നെങ്കിൽ വലിയ ദുരന്തങ്ങൾ സംഭവിച്ചേനെ എന്ന കാര്യം മനസ്സിലായ നാട്ടുകാർ നാടിനെ രക്ഷിച്ച ആ യുവാക്കളെ അഭിനന്ദിച്ചു. more details and videos at KanjirappallyNEWS.com

Posted by Kanjirappally News on Thursday, February 9, 2017

ജനശക്തി തെളിയിച്ചു ജനപക്ഷം … പി സി യുടെ ട്രെയിൻ തടയൽ സമരം – …

ജനശക്തി തെളിയിച്ചു ജനപക്ഷം … പി സി യുടെ ട്രെയിൻ തടയൽ സമരം – വീഡിയോകേരളത്തിൽ ഒരു തിരുത്തൽ ശക്തിയായി വളരുവാനുള്ള കരുത്തു തങ്ങൾക്കുണ്ട് എന്ന് വിളബരം ചെയ്തുകൊണ്ട് വമ്പിച്ച ജന പങ്കാളിത്തത്തോടെ പി സി ജോർജ് കറൻസി ആന്തോളൻ എന്ന പേരിൽ നടത്തിയ ജനപക്ഷം പാർട്ടിയുടെ ട്രെയിൻ തടയൽ സമരം വൻ വിജയമായി .. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ട്രെയിൻ തടയൽ സമരം നടത്തിയത്. ന്യൂഡൽഹിയിൽ നിന്നും എത്തിയ കേരളാ എക്സ്പ്രസ്സ് ട്രെയിനിനും ഹൈദ്രബാദ് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ശബരി ട്രെയിനും ആണ് തടഞ്ഞത്. ഏകദേശം അര മണിക്കൂറോളം ട്രെയിൻ തടഞ്ഞു പ്രതിഷേധിച്ചു. പി.സി ജോർജിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച യുവജനങ്ങൾ ആവേശ പൂർവ്വം മുദ്രാവാക്യം മുഴക്കി സമരത്തിന് താളവും ആവേശവും പകർന്നു. കറൻസി നിരോധനം മൂലം പ്രതിസന്ധിയിലായ പൊതുജനങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് പി സി ആവശ്യപ്പെട്ടു. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ട് കോൺഗ്രസ്സും ഇടതു പക്ഷവും നടത്തുന്ന സമരങ്ങൾ പൊള്ളയാണെന്ന് ജനം തിരിച്ചറിയണമെന്ന് പി സി ആഹ്വാനം ചെയ്തു. ജനപക്ഷം എന്ന പാർട്ടി ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുൻപ് യുവജനതയെ മുൻപിൽ നിർത്തി നടത്തിയ പി സി യുടെ ഈ ശക്തി പ്രകടനം രാഷ്ട്രീയ കേരളം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. more details at KanjirappallyNEWS.com

Posted by Kanjirappally News on Tuesday, January 17, 2017

കാഞ്ഞിരപ്പള്ളിയിലെത്തിയ ‘പറക്കും ജ്വല്ലറി’ യിലെ വിസ്മയക്കാഴ്ചകൾ

കാഞ്ഞിരപ്പള്ളിയിലെത്തിയ ‘പറക്കും ജ്വല്ലറി’ യിലെ വിസ്മയ കാഴ്ചകൾ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ‘പറക്കും ജ്വല്ലറി’ എന്ന് പേരിട്ട ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറി കാഴ്ചക്കാരെ വിസ്മയിപ്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിയിലെത്തി. അമേരിക്കയില്‍ മാത്രമാണ് ഇങ്ങനെയൊരു സഞ്ചരിക്കുന്ന ജ്വല്ലറി നിലവിൽ പ്രവര്‍ത്തിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ, കൗതുകമുണര്‍ത്തുന്ന ഡിസൈനില്‍ സജ്ജമാക്കിയ ആഭരണങ്ങളുമായി റോഡിലൊഴുകുന്ന കൗതുകവാഹനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. സ്വീഡിഷ് കമ്പനിയായ സ്കാനിയയുടെ ട്രെയിലറാണ് പറക്കും ജ്വല്ലറിയായി രൂപാന്തരപ്പെടുത്തിയത്. മൊത്തം 22 ചക്രങ്ങളിലാണ് പറക്കുംജ്വല്ലറി കുതിക്കുന്നത് . മുന്‍വശത്തു പത്തും പിന്നില്‍ പന്ത്രണ്ടും. 16 മീറ്ററാണ് വാഹനത്തിന്റെ നീളം. ബോഡിക്കു മാത്രം 19 ടണ്‍ ഭാരമുണ്ട്. 12 ഓട്ടോമാറ്റിക് ഗിയറുകളാണുള്ളത്. റിവേഴ്‌സ് ഗിയറുകള്‍തന്നെ രണ്ടെണ്ണമുണ്ട്. ഏതെങ്കിലും ഗിയറിനു തകരാറുണ്ടായാല്‍ ഓട്ടോമാറ്റിക്കായി അടുത്തഗിയറിലേക്കു മാറുന്നതുള്‍പ്പെടെയുള്ള അതിനൂതന സംവിധാനങ്ങളാണ് മറ്റൊരു സവിശേഷത. എയര്‍ബലൂണ്‍ സംവിധാനത്തിലാണ് സസ്‌പെന്‍ഷന്‍. റോഡിന്റെ സാഹചര്യത്തിനനുസരിച്ചു വാഹനം ഉയര്‍ത്തിയോ താഴ്ത്തിയോ അകലം ക്രമീകരിക്കാം.പൂര്‍ണമായും ബുള്ളറ്റ് പ്രൂഫാണ് വാഹനം. വാഹനത്തിനകത്തും പുറത്തും കീഴിലുമൊക്കെയായി 22 ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതുകൂടാതെ ആധുനിക സെന്‍സര്‍ സംവിധാനവുമുണ്ട്. ആയുധങ്ങളുമായോ മറ്റോ ആരെങ്കിലും അടുത്തെത്തുന്ന പക്ഷം സെന്‍സറുകള്‍ ഇതു തിരിച്ചറിഞ്ഞ് അപായസൂചന നല്കും. അരകിലോമീറ്ററോളം പരിധിയില്‍ കേള്‍ക്കാവുന്ന അലാറമാണ് മുഴങ്ങുക. ജിപിഎസ് നിയന്ത്രിത സംവിധാനത്തിലാണു വാഹനം ഓടുകയെന്നതിനാല്‍ വഴി തിരിച്ചുവിടാനും മറ്റും സാധിക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച റൂട്ടിലല്ലാതെ വാഹനം ഓടിയാല്‍ ഓട്ടോമാറ്റിക്കായി ഓഫായി ലോക്ക് വീഴും. പൊട്ടിത്തെറിപോലുള്ള അപകടങ്ങളെ ചെറുക്കാനുള്ള ശേഷിയും വാഹനത്തിനുണ്ട്more details at KanjirappallyNEWS.com

Posted by Kanjirappally News on Monday, August 22, 2016

"ആടിവാ കാറ്റേ.. പാടിവാ കാറ്റേ.. " കാഞ്ഞിരപ്പള്ളി കുന്നുംഭാഗം …

കാഞ്ഞിരപ്പള്ളി സ്വദേശി ലല്ലൂ അൽഫോൻസ് പാടിയ അതി മനോഹരമായ ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൈറലായി . രാമപുരം മാർ ആഗസ്തിനോസ്‌ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഈ അനുഗ്രഹീത ഗായിക . കോളേജിലെ നവാഗതർക്കു നൽകിയ സ്വീകരണ പരിപാടിയിൽ ലല്ലു പാടിയ കൂടെവിടെ എന്ന ചിത്രത്തിലെ " ആടി വാ കാറ്റേ" എന്ന ഗാനം പരിപാടിയിൽ പങ്കെടുത്തവരെല്ലാം പൂർണ നിശ്ശബ്ദതയോടെയാണ് കേട്ട് ആസ്വദിച്ചിരുന്നുപോയത്. അത് ഉടൻതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.. കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്വദേശി ആറ്റുകടവിൽ അനൂപിന്റെ ഭാര്യയാണ് ചെമ്മലമറ്റം വരിക്കാനിക്കൽ വീട്ടിൽ ലല്ലൂ അൽഫോൻസ് . ഈ ദന്പതികൾ ഒന്ന് ചേർന്ന് പാടിയ മറ്റൊരു ഗാനം കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തങ്ങളുടെ വിവാഹ സൽക്കാര വേളയിൽ അനൂപും ലാലുവും ഒരുമിച്ചു പാടിയ ഗാനം അന്ന് പ്രമുഖ മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ ആ ഗാനം ആസ്വദിച്ചു. പ്രശസ്ത സംവിധായകൻ ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ " പൂങ്കാറ്റിനോടും കിളികളോടും കവിതകൾ ചൊല്ലി .." എന്ന ഗാനമായിരുന്നു അന്ന് അവർ പാടിയത്. വിവാഹ വിരുന്നിനെത്തിയവര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനുമുണ്ടായിരുന്നു ആ ഗാനം ആസ്വദിക്കുവാൻ. അവരുടെ ഗാനത്തിൽ മതിമറന്ന ഭദ്രൻ, രണ്ടുപേർക്കും തന്റെ അടുത്ത സിനിമയിൽ പാട്ടു പാടുവാനുള്ള ഓഫറും നല്‍കിയിരുന്നു. വിവാഹത്തിന്റെ ആലോചനകള്‍ തുടങ്ങിയപ്പോഴെ ഇരുവരും ഒറ്റ ഡിമാന്‍ഡെ വച്ചുള്ളു. പങ്കാളിയ്ക്ക് അല്‍പസ്വല്‍പം സംഗീതവാസനയൊക്കെ വേണം. ആ അന്വേഷണത്തിനൊടുവിൽ കുടുബങ്ങൾ തമ്മിൽ പരിചയമുള്ള ഇരുവരുടെയും വീട്ടുകാർ ഇവരെ ഒന്നിപ്പിക്കുകയായിരുന്നു.. അങ്ങനെ ചേരേണ്ടവർ തന്നെ ചേർന്നു… രാഗവും താളവും ഒത്തു ചേർന്നു. സംഗീത സാന്ദ്രമായ അവരുടെ ജീവിതം അങ്ങനെ " പൂങ്കാറ്റിനോടും കിളികളോടും കവിതകൾ ചൊല്ലി .." രാഗവും താളവും ഒന്ന് ചേർന്ന് ശാന്തമായി മുൻപോട്ടു പോകുന്നു ..to read more, visit KanjirappallyNEWS.com

Posted by Kanjirappally News on Saturday, July 30, 2016

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് …

പൊളിച്ചടുക്കി, തകർത്തു വാരി പി സി ജോർജ് … പി സി ജോർജ് നിയമസഭയിൽ തകർത്താടി … വെറും ഒന്നര മിനിട്ടു പ്രസംഗത്തോടെ പി സി നിയമസഭയിലെ തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കി … മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഇടതു മുന്നണിയോടും, തന്ത്രങ്ങളിൽ അഗ്രഗണ്യനായ വലതു മുന്നണിയോടും, അതുപ്പോലെ ബി ജെ പിയെയും ഒരുപോലെ വിമർശിച്ചുകൊണ്ട് അസാമാന്യ ധൈര്യത്തോടെ പി സി ജോർജ് നടത്തിയ ഒന്നര മിനിട്ടു പ്രസംഗം വൈറലായി..ഇടതു വെട്ടി വലതു വെട്ടി, ചെരിഞ്ഞു വെട്ടി, മറിഞ്ഞു വെട്ടി മുന്നേറുന്ന പി സി യുടെ ഉദ്ദേശം എന്താണെന്നു മനസ്സിലാക്കതെ സാമാജികർ അന്തം വിട്ടിരുന്നു പോയെങ്കിലും , ക്ലൈമാക്സിൽ പി സി തന്റെ ഉദ്ദേശം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും ചിരിച്ചു പോയി. എന്തായാലൂം ഇരട്ട ചങ്കുള്ള പി സി യുടെ പ്രകടനം എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു …വിഡിയോ കാണുക ..

Posted by Kanjirappally News on Wednesday, June 29, 2016

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …

പി സിക്ക് മാത്രം ചെയ്യുവാൻ പറ്റുന്ന ചില കാര്യങ്ങൾ …ചില കാര്യങ്ങൾ പി സി ക്ക് മാത്രം ചെയ്യുവാൻ പറ്റുന്നവയാണ് എന്ന് തോന്നിപോകും … 2014 നവംബർ മാസത്തിൽ ചിലരുടെ പിടിവാശി മൂലം കണമല പാലത്തിന്റെ പണി മാസങ്ങളോളം മുടങ്ങി കിടന്നപ്പോൾ അന്നത്തെ എം എൽ എ യായിരുന്ന പി സി ജോർജ് സ്ഥലം സന്ദർശിച്ചു മിനിറ്റുകൾ കൊണ്ട് പ്രശ്നം പരിഹരിച്ചത് ജനങ്ങൾ അത്ഭുതത്തോടെയാണ്‌ കണ്ടത്..ഇതാ ആ വീഡിയോ ….

Posted by Kanjirappally News on Wednesday, March 2, 2016

തീപന്തവുമായി കാണികളുടെ ഇടയിലേക്ക് .. നവ്യാനുഭവുമായി അംബരീഷ ചരിതം കഥകളി (വീഡിയോ)

എരുമേലി : രസച്ചരട് പൊട്ടാതെ, കഥകളിയിൽ ലയിച്ചിരുന്ന കാണികളുടെ ഇടയിലേക്ക്, സ്റ്റേജിൽ നിന്നും ദുർവാസാവ് മഹർഷി "രക്ഷിക്കണേ" എന്ന് നിലവിളിച്ചുകൊണ്ട് ഓടിയെത്തി. തൊട്ടുപിറകെ രണ്ടു കൈകളിലും തീപന്തവുമായി സുദർശനചക്രവും … കാണികളുടെ ഇടയിൽ പമ്മിയൊളിക്കുവാൻ ശ്രമിച്ച ദുർവ്വാസാവിനെ സുദർശൻ തീപന്തവുമായി കുത്തുവാൻ ശ്രമിച്ചു.. പേടിച്ചു നിലവിളിച്ചുകൊണ്ട് ദുർവാസാവ് കാണികളുടെ ഇടയിൽ നിന്നും ഇറങ്ങി ഓടി. അമ്പലത്തിന്റെ പിറകുവശത്തൂടെ ഓടിമറഞ്ഞ ദുർവ്വാസാവിന്റെ പിറകെ പന്തവുമായി ആക്രോശിച്ചുകൊണ്ടു സുദർശനനും. അന്തവിട്ടിരുന്ന കാണികളെ അമ്പരപ്പിച്ചുകൊണ്ടു അമ്പലം ചുറ്റി ഓടി കിതച്ചെത്തിയ ദുർവാസാവ് വീണ്ടും കാണികളുടെ ഇടയിലെത്തി ഒളിക്കുവാൻ ശ്രമിച്ചു. തീപന്തവുമായി കലിയടങ്ങാതെ അലറിക്കൊണ്ട് സുദർശനൻ പിന്നാലെയും .. തന്നെ തീപ്പന്തം കൊണ്ട് കുത്തുവാൻ ശ്രമിക്കുന്ന സുദര്ശനിനിൽ നിന്നും രക്ഷനേടുവാൻ കാണികളുടെ ഇടയിൽ നിന്നും ഒരു കുട്ടിയെ പൊക്കിയെടുത്ത് തീപന്തത്തിന്റെ നേരെ നിർത്തി ദുർവാസാവ് നേരിട്ടൂ . അതുകണ്ടു നിലവിളിയോടെ പേടിച്ചരണ്ട ചില കുട്ടികൾ അമ്മമാരുടെ അടുത്തക്കു ഓടിചെന്ന് കെട്ടിപ്പിച്ചു ….ഒടുവിൽ സുദര്ശനനിൽ നിന്നും രക്ഷപെടുവാൻ മാർഗമില്ലാതെ ദുർവാസാവ് തിരികെ എത്തി അംബരീഷിനോട് മാപ്പിരന്നു.. അതോടെ സുദർശൻ തീപ്പന്തം കെടുത്തി ശാന്തനായി.. സദസ്സിലിരുന്ന കാണികൾക്കു ആശ്വാസമായി.. കുട്ടികളുടെ ചുണ്ടുകളിൽ വീണ്ടും ചിരി പടർന്നു.. എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന ഉൽസവത്തിന്റെ രണ്ടാം ദിവസം അരങ്ങേറിയ അംബരീഷ ചരിതം കഥകളിയുടെ ചില രംഗങ്ങൾ ആയിരുന്നു അത്. മഹാമുനിയായ ദുർവ്വാസാവിന്റെ അഹങ്കാരം തീർക്കുവാൻ മഹാവിഷ്ണു സുദർശന ചക്രം അയക്കുന്നതാണ് രംഗം. ആ മനോഹര രംഗങ്ങൾ ഇവിടെ കാണുക.കഥകളി വിദ്യാലയം കുടമാളൂർ അവതരിപ്പിച്ച കഥകളിയിൽ കലാമണ്ഡലം ഭാഗ്യനാഥ് ദുർവ്വാസാവിനെ അവതരിപ്പിച്ചു. കലാകേന്ദ്രം വിഷ്ണു മുരളീധരൻ സുദർശനനെയും. ദുർവ്വാസാവിന്റെ വിടാതെ പിന്തുടരുന്ന സുദർശനചക്രത്തെ വിഷ്ണു മുരളീധരൻ വളരെ തന്മയത്തോടെയാണ് അവതരിപ്പിച്ചത് .. കഥകളി സമാപിച്ചപ്പോൾ കാണികൾ കരഘോഷത്തോടെയാണ് അഭിനന്ദനം അറിയിച്ചത് ..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Saturday, February 24, 2018

പുതിയകാവ് ക്ഷേത്രത്തിൽ രണ്ടായിരത്തോളം പേരുടെ ഹരിനാമകീർത്തനാമൃതം (വീഡിയോ)

പൊൻകുന്നം : " നാരായണായ നമ നാരായണായ നമ " … രണ്ടായിരത്തോളം പേർ ഒത്തൊരുമയോടെ ദേവിക്ക് അഭിമുഖമായി ചമ്രംപടിഞ്ഞിരുന്നു മനസ്സിൽ നിന്നും പുസ്തകത്താളുകളിൽ നിന്നും ഒരേസ്വരത്തിൽ അടുക്കോടെയും ചിട്ടയോടെയും താളത്തിൽ ഹരിനാമകീർത്തനം ഉരുവിട്ടപ്പോൾ പുതിയകാവിലമ്മയുടെ ക്ഷേത്രസന്നിധി ഭക്തിസാഗരമായി. ഇതാദ്യമായാണ് പുതിയകാവിൽ ഇത്രയും പേർ പങ്കെടുക്കുന്ന ഹരിനാമ കീർത്തനാലാപനം നടത്തുന്നത്. ആ സുകൃതചടങ്ങ് കാഴ്ചവിരുന്നിനൊപ്പം പങ്കാളിത്തത്തിലും ശ്രദ്ധേയമായി.പുതിയകാവ് കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹരിനാമകീർത്തനാമൃതത്തിൽ പൊൻകുന്നം എൻഎസ്എസ് വനിതാ സമാജം, ബാല സമാജം, അധ്യാത്മിക പഠന കേന്ദ്രത്തിലെ കുട്ടികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.എൻഎസ്എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് എം.എസ്.മോഹൻ ഹരിനാമ കീർത്തനാലാപനത്തിനു ഭദ്രദീപം തെളിയിച്ചു. ദേശത്തിന്റെയും ദേശവാസികളുടെയും ഐശ്വര്യത്തിനായാണ് ഹരിനാമകീർത്തനാമൃതം അത്ര വലിയ സംരംഭമായി നടത്തിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ തുടങ്ങിയ നടന്ന കീർത്തനാമൃതം ഒന്നര മണിക്കൂർ നേരമെടുത്താണ് പൂർത്തീകരിച്ചത് .ഭക്തിസാന്ദ്രമായ ആ പരിപാടിയുടെ വീഡിയോ ഇവിടെ കാണുക :for more videos, photos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Wednesday, February 21, 2018

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ( വീഡിയോ)

പൊൻകുന്നം : ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ , കാവടി ഘോഷയാത്രയ്‌ക്കൊപ്പം, നെറ്റിപ്പട്ടം കെട്ടി, തിടമ്പേറ്റി , പുറത്തു രണ്ടുപേരുമായി, ചെവികൾ ആട്ടി, മന്ദം മന്ദം നല്ലൊരു കരിവീരൻ പൊൻകുന്നം ടൗണിലേക്ക് പ്രവേശിച്ചപ്പോൾ ഘോഷയാത്ര കാണുവാൻ റോഡരിൽ കാത്തുനിന്നവർ അത്ഭുതപ്പെട്ടു. കാരണം മറ്റൊന്നുമല്ല, ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതിൽ കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതുമൂലം പകൽ പതിനൊന്നു മണിമുതൽ ഉച്ചകഴിഞ്ഞു മൂന്നുമണി വരെ ആനകളെ എഴുന്നള്ളിക്കുന്നത് കുറ്റകരമാണ്. അതിനാൽ എങ്ങനെ ആനയെ എഴുന്നള്ളിച്ചു എന്നാണ് അവർ അത്ഭുതപെട്ടത്. .എന്നാൽ ആന അടുത്തെത്തിയപ്പോൾ അവരുടെ അമ്പരപ്പ് മാറി, അവരുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. കാരണം അത് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ നിർമ്മിച്ച ഡ്യൂപ്ലിക്കേറ്റ് ആനയായിരുന്നു. പൊൻകുന്നം സ്വദേശി റെജിയുടെ കരവിരുതിൽ ഉരുത്തിരിഞ്ഞ ആ ആന ചക്രങ്ങളിൽ ഉറപ്പിച്ചു, തള്ളിക്കൊണ്ട് വരികയായിരുന്നു. അകത്തു സ്ഥാപിച്ചിരിക്കുന്ന ബാറ്ററി ഉപയോഗിച്ച് ചെവികൾ ആട്ടുന്നതിനും , തുമ്പിക്കൈയിൽ കൂടി പുല്ലു വലിച്ചെടുക്കുന്നതിനും സാധിക്കുമായിരുന്നു . അതിന്റെ പുറത്തു രണ്ടുപേർക്കു നന്നായി ഇരിക്കുന്നതിനും , തിടമ്പ് കയറ്റുന്നതിനും സാധിക്കുന്ന തരത്തിലായിരുന്നു ആനയെ രൂപകൽപന ചെയ്തിരുന്നത്. എന്തായാലും, ആ ഡ്യൂപ്ലിക്കേറ്റ് ആന, കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. for more videos and news, please visit KanjirappallyNEWS.com

Posted by Kanjirappally News on Sunday, February 25, 2018

ഭക്തിപാരമ്യത്തിൽ ശൂലം കുത്തി പുതിയകാവിലമ്മയുടെ തിരുമുറ്റത്ത് ഭക്തർ ഉറഞ്ഞുതുള്ളി..(വീഡിയോ)

പൊൻകുന്നം : " ദേവിയേ.. " ശൂലം കുത്തി മണിക്കൂറുകളോളം ഉറഞ്ഞുതുള്ളി തളർന്നുപോയി വീഴുവാൻ തുടങ്ങിയ ഭക്തരുടെ ചെവിയിലേക്ക് കൂടെ നിന്നിരുന്ന സഹായികൾ നീട്ടിവിളിച്ചു ചൊല്ലികൊടുത്തു.. അത് കേട്ടപ്പോൾ തളർന്നു പോയ അവരിൽ പുതുജീവൻ നിറഞ്ഞു … പിന്നെയും ഭക്തിലഹരിയിൽ തുള്ളി മുന്നോട്ടു കാലുകൾ വച്ചു .. ഒടുവിൽ പുതിയകാവിലമ്മയുടെ തിരുമുറ്റത്ത് എത്തിയപ്പോൾ കഠിനമായ വേദനകൾ മറന്ന് ഇരട്ടി ശക്തിയോടെ ഉറഞ്ഞുതുള്ളി മൂര്‍ദ്ധന്യ അവസ്ഥയിൽ അവർ തങ്ങളെ തന്നെ പൂർണമായും സമർപ്പിച്ചു.. പലരും തുള്ളൽ തീർന്നപ്പോഴേക്കും അര്‍ദ്ധബോധാവസ്ഥയിലെത്തിയിരുന്നു . പൊൻകുന്നം പുതിയകാവിലമ്മയുടെ തിരുവുത്സവത്തോടനുബന്ധിച്ചു നടത്തിയ കുംഭകുടം ഘോഷയാത്രയിൽ വിവിധ പ്രദേശങ്ങൾ നിന്നെത്തിയെ ശൂലധാരികൾ ഉണ്ടായിരുന്നു. വലിയ നീളമുള്ള ശൂലങ്ങൾ കവിളിലൂടെ തുളച്ചു കയറ്റി തുള്ളിയെത്തിയവരിൽ വിവിധ പ്രായക്കാരുണ്ടായിരുന്നു. എങ്കിലും കൂടുതലായി യുവാക്കളെയാണ് കണ്ടത്. രക്തവാർച്ച തടയുവാൻ നാരങ്ങയും ഭസ്മവും ചേർത്ത് കവിളിൽ തുളച്ചു സ്ഥലത്തു കമ്പിയിൽ ചേർത്ത് വച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ തുള്ളി താഴെ തളർന്നു വീണു പോകാതിരിക്കുവാൻ സഹായികൾ പിറകിൽ നിന്നും അരയിൽ കെട്ടിയ കച്ചയിൽ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു . തീരെ തളരുമ്പോൾ അവർ ചെവിലേക്കു ദേവീമന്ത്രങ്ങൾ ഉരുവിട്ടുകൊടുത്തുകൊണ്ടിരുന്നു .. ഭക്തന്മാര്‍ക്ക് സംരക്ഷണവും ഐശ്വര്യവും ലഭിക്കുന്നതിനായാണ് ഇത്തരം ആചാരങ്ങള്‍. തങ്ങളുടെ ശരീരത്തിലും മനസിലും അടങ്ങിയിരിക്കുന്ന ദുഷ്ചിന്തകളെ, വൈരാഗ്യത്തെ, അകറ്റാനായാണ് ഇത്തരത്തില്‍ ശൂലം കുത്തി സ്വയംമുറിവേല്‍പ്പിക്കുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. എന്തായാലും, ഭക്തരുടെ ഈ സ്വയം പീഡിത അമാനുഷിക സമർപ്പണം പലരും അത്ഭുതത്തോടെയാണ് കണ്ടത്. for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, February 25, 2018