കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ തട്ടിപ്പിന് ഇരയക്കുവാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി  സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ തട്ടിപ്പിന് ഇരയക്കുവാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ കോട്ടയം ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി എന്ന വ്യാജേന തട്ടിപ്പിന് ഇരയക്കുവാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ

.വാഴൂര്‍ പുളിക്കല്‍കവല ശ്രീഭവനില്‍ സോമന്‍ (57),തളത്തില്‍ വീട്ടില്‍ തങ്കപ്പന്‍ (62),വെട്ടുവേലിവീട്ടില്‍ ഷാനവാസ് (54) എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ച ഉച്ചയോടെ സംഘാംഗങ്ങളില്‍ ഒരാള്‍ കാഞ്ഞിരപ്പള്ളി കുരിശുകവലയിലുള്ള സെന്റ് ആന്റണീസ് കോളേജ് ഡയറക്ടര്‍ ഫാ.ആന്റണി നിരപ്പേലിനെ ഫോണ്‍ ചെയ്ത് കോട്ടയം ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനിയാണെന്ന് പരിചയപ്പെടുത്തി. തുടര്‍ന്ന് ഒരാള്‍ക്ക് ചികിത്സാസഹായമായി 5000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടു. സാമ്പത്തിക ഞെരുക്കത്തിലായതിനാല്‍ ആത്രയും തുക നല്‍കാനാവില്ലെന്നും 2000 രൂപ നല്‍കാമെന്നും ഡയറക്ടര്‍ പറഞ്ഞു.

തുക കുറച്ചുകൂടി വര്‍ധിപ്പിച്ചുനല്‍കണമെന്ന പേക്ഷിച്ച് ആളെ പറഞ്ഞുവിടാമെന്ന റിയിച്ച് ഫോണ്‍ കട്ട് ചെയ്തു.കുറച്ചു കഴിഞ്ഞ് വീണ്ടുംവിളിച്ച് ഇന്നുതന്നെ ആളെ വിട്ടേക്കട്ടേയെന്ന് ഡയറക്ടറോട് ആരാഞ്ഞു.ആളെ പറഞ്ഞുവിട്ടേക്കാന്‍ ഡയറക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് 6 മണിയോടെ രണ്ടുപേര്‍ കോളേജിലെത്തി.വന്നവരില്‍ നിന്ന് മദ്യത്തിന്റെ മണംവന്നത് ഡയറക്ടര്‍ ചോദ്യംചെയ്തു.ഇതുകേട്ട് പണം വാങ്ങാന്‍ വന്നവര്‍ തിരികെപ്പോയി.

തൊട്ടുപിന്നാലെ പണം നല്‍കിയില്ലല്ലോ എന്നുപറഞ്ഞ് വീണ്ടും ‘ഡി.സി.സി പ്രസിഡന്റി’ന്റെ ഫോണ്‍ വന്നു.ആളെ വീണ്ടും പറഞ്ഞു വിടാന്‍ കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. ഈ സമയം കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ജോസ് കൊച്ചുപുര, യഥാര്‍ഥ ഡി.സി.സി. പ്രസിഡന്റിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം പറഞ്ഞപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.ഉടന്‍ പോലീസില്‍ അറിയിച്ച് വീണ്ടും പണംവാങ്ങാന്‍ എത്തിയവരെ പിടികൂടുകയായിരുന്നു.

2-web-thattippu-prathi

2-web-thattippu

1-web-thattippu-prathikal