തുലാപള്ളിയിൽ റബര്‍തൈകള്‍ നടുന്നതിനായി കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ വനപാലകരെത്തി തടഞ്ഞതിൽ പ്രതിഷേധിച്ചു നൂറുകണക്കിന് കര്‍ഷകർ പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു

തുലാപള്ളിയിൽ  റബര്‍തൈകള്‍ നടുന്നതിനായി  കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ വനപാലകരെത്തി തടഞ്ഞതിൽ പ്രതിഷേധിച്ചു  നൂറുകണക്കിന് കര്‍ഷകർ പട്ടയഭൂമിയിലെ  മരങ്ങൾ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു

കണമല: വനംവകുപ്പിനെതിരേ തുലാപ്പള്ളിയില്‍ കര്‍ഷകരോഷം അണപൊട്ടുന്നു.

ഇന്നലെ വനംവകുപ്പിന്റെ വിലക്ക് ലംഘിച്ച്‌ പട്ടയഭൂമിയിലെ പാഴ്മരങ്ങള്‍ മുറിച്ചു നീക്കി പ്രതിഷേധ സമരം ആരംഭിച്ചു. നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. മുറിച്ചു നീക്കിയ ഓരോ മരങ്ങള്‍ക്കും പകരം പത്ത് വൃക്ഷത്തൈകള്‍ വീതം നട്ടുപിടിപ്പിച്ചു.

പോലീസോ വനപാലകരോ സ്ഥലത്ത് എത്തിയില്ല.

കഴിഞ്ഞദിവസം മരങ്ങള്‍ മുറിക്കുന്നത് തടഞ്ഞ കല്ലനാനിയില്‍ സണ്ണിയുടെ പുരയിടത്തിലാണ് ഇന്നലെ കര്‍ഷകര്‍ പ്രതിഷേധ സൂചകമായി മരങ്ങള്‍ മുറിച്ചത്.

റബര്‍തൈകള്‍ നടുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം സണ്ണിയുടെ കൃഷിയിടത്തില്‍ പാഴ്മരങ്ങള്‍ മുറിച്ചപ്പോള്‍ വനപാലകരെത്തി തടഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ചെത്തി എതിര്‍ത്തതോടെ വനപാലകര്‍ പിന്‍വാങ്ങി. മരങ്ങള്‍ മുറിച്ചുനീക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ലെന്ന് വനപാലകരുടെ സംഘടന പ്രസ്താവന നല്‍കുകയും ചെയ്തു.

പ്രദേശത്ത് പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് 135ാളം പേര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയതതാണ്. എന്നാല്‍, പശ്ചിമഘട്ട സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മരങ്ങള്‍ മുറിക്കാന്‍ പാടില്ലെന്ന് വനംവകുപ്പ് പറയുന്നു. മരങ്ങള്‍ മുറിച്ചാല്‍ നിയമ ലംഘനത്തിന് കേസെടുക്കുമെന്നാണ് വനംവകുപ്പിന്റെ നിലപാട്.

സംഭവത്തില്‍ കര്‍ഷകര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയെങ്കിലും തെറ്റായ റിപ്പോര്‍ട്ടുകളാണ് ഡിഎഫ്‌ഒ നല്‍കിയതെന്ന് ആക്ഷേപമുണ്ട്. വനപാലകര്‍ കൃഷിഭൂമിയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ഇന്നലെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ അറിയിച്ചു.

കൃഷിഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിന് ജനകീയ സംരക്ഷണ സമിതിയും നാട്ടുകാരും നേതൃത്വം നല്‍കും. ഇന്നലെ മരങ്ങള്‍ മുറിച്ചു നീക്കിയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചും നടത്തിയ പ്രതിഷേധ സമരത്തിന് ഫാ. സില്‍വാനോസ് മഠത്തിനകം, അന്‍ഷാദ് മൌലവി, ഫാ. റോണി, എ.വി. ശശിധരന്‍, ഉഷാകുമാരി, പി.ടി. മനോജ്, എന്‍.ബി. മാത്യു, ബിജു പുള്ളോലില്‍, പി.ആര്‍. സാബു, ഹസന്‍കുഞ്ഞ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2-web-maram-samaram-thulappalli

3-web-maram-samaram-thulapalli

5-web-maram-samaram-thulapalli

7-web-maram-samaram-thulappalli

1-web-maram-samaram-thulappalli